തുല്യത സര്‍ട്ടിഫിക്കറ്റ്: അധ്യാപകര്‍ക്കു മുന്നില്‍ കൈ മലര്‍ത്തി യൂണിവേഴ്സിറ്റി, ബുധനാഴ്ച ധര്‍ണ!!
കോഴിക്കോട്: തുല്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം തൊഴില്‍ നഷ്ടമാവുന്ന വിദേശത്തു ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു മുന്നില്‍ കൈമലര്‍ത്തി യുണിവേഴ്സിറ്റികള്. പ്രശ്നം പരിഹരിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് നാളെ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ധര്‍ണ നടത്തുമെന്ന് അധ്യാപകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യു.എ.യില്‍ മലയാളികളായ നിരവധി അധ്യാപകര്‍ക്കാണ് തുല്യത സര്ട്ടിഫിക്കറ്റില്ലാത്തതു കാരണം തൊഴില്‍ നഷ്ടമാവുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ്് രജിസ്ട്രേഷന്, വിദൂര വിദ്യാഭ്യാസം എന്നീ മാര്‍ഗത്തിലൂടെ ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യു.എ.ഇ അധികൃതര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ജോലി നഷ്ടപ്പെടാന്‍ കാരണം. ജോലി നഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്.

പ്രൈവറ്റ് രജിസ്ട്രേഷന്, വിദൂര വിദ്യാഭ്യാസം വഴി കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യു.എ.ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. റഗുലര്‍ കോഴ്സുകള്‍ വഴി പഠിച്ചവര്‍ക്കു മാത്രമാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അതേ സിലബസ് പഠിച്ചവരായിട്ടും പ്രൈവറ്റ് വിഭാഗത്തിനു തുല്യത നല്‍കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
സര്‍ട്ടിഫിക്കറ്റിലെ മോഡ് ഓഫ് സറ്റഡി എന്ന ഭാഗത്ത് ഡിസ്റ്റന്‍സ് എന്നോ പ്രൈവറ്റ് എന്നോ സമാനമായതോ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. അതേ സമയം നേരത്തെ സ്വകാര്യ കോളജുകളില്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ യു എ ഇയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കെങ്കിലും റഗുലര്‍ പദവി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്. ഏതെങ്കിലും ഒരു സര്‍വകലാശാല ആ സര്‍വകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന് അംഗീകരിക്കുന്ന രേഖയാണ് തുല്യത സര്‍ട്ടിഫിക്കറ്റ് എന്ന ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്. ഇതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഏറെ പ്രതിസന്ധിയിലായത്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ കോളേജുകള്‍ കുറവായതിനാല്‍ പാരലല്‍ കോളജിലും മറ്റു സ്ഥാപങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ബിരുദവും ബിരുദാനന്തര കോഴ്സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ കോളജിലെ കുട്ടികള്‍ക്ക് നല്കുന്ന സമാന സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ക്കും നല്‍കിയിരുന്നത്. പ്രൈവറ്റ്, ഡിസ്റ്റന്‍സ് എന്നിങ്ങനെയുള്ള വേര്‍തിരിവ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ പ്രൈവറ്റ് കോളജുകളില്‍ പഠനം നടത്തിയവരോടുള്ള വേര്‍തിരിവും ഉണ്ടായിരുന്നില്ല. അതേസമയം സര്‍ട്ടിഫിക്കറ്റ് തുല്യത ലഭിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന മറുപടിയാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്നത്.
കേരളത്തിലെ സമന്വയ അറബിക് കോളജുകളില്‍ പഠിച്ചിറങ്ങിയവര്ക്കൊന്നും ഈ പ്രശനമുള്ളതിനാല് യു.ഇ.എയില്‍ അധ്യാപക ജോലി ചെയ്യാന്‍ കഴിയുന്നില്ല. നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കു അവിടെ തുടരണമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതു ലഭിച്ചിട്ടില്ലെങ്കില്‍ യു.എ.ഇ സ്കൂള്‍ അധികൃതര്‍ വിസ പുതുക്കി നല്കുകയില്ല. തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജറാക്കത്തവരെ ഇപ്പോള്‍ തന്നെ പിരിച്ചുവിടല്‍ തുടങ്ങിയിട്ടുണ്ട്. വിസ പുതുക്കാത്തവരെ ജോലിക്കു വച്ചാല്‍ വിദ്യാലയ അധികൃതരില്‍ നിന്നും വലിയ ഫൈനും ഈടാക്കുന്നുï്. യു.എ.ഇലെ ദുബൈ, അബുദബി എന്നീ ഏമിറേറ്റ്സുകളിലൊഴികെ ഇതു നടപ്പിലാക്കി കഴിഞ്ഞു. മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും ഈ നിയമം വ്യപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പത്രസമ്മേളനത്തില്‍ നിസാര്‍ കരുനാഗപ്പള്ളി, മുഹമ്മദലി പി.എന്‍.അഫ്സല് പി.കെ.പി, മുരളീധരന് നരിക്കുനി, അജ്ന കോട്ടക്കല്‍, ജിഷ തൃശൂര്‍ എന്നിവര്‍ സംബന്ധിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications