കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്: കാൽനടക്കാരനെ തടഞ്ഞുവച്ച് പണം തട്ടിപ്പറിച്ചോടി, നാട്ടുകാർ കൈയോടെ പിടികൂടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പുതിയ ബസ്റ്റാന്റിനു സമീപം കാൽനടയാത്രക്കാരന്റെ പണം പിടിച്ചുപറിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തോട്ടുമുക്കം മൈസൂർപറ്റ ചുണ്ടയൻ കുന്നിൽ ഹുസൈൻ (52) ആണ് പിടിയിലായത്.
പുതിയ ബസ് സ്റ്റാൻറിൽ നിന്നും മരുന്നു വാങ്ങി ശ്രീകണ്ഠേഠേശ്വര ക്ഷേത്രം റോഡ് വഴി മാനാഞ്ചിറയിലേക്ക് പോവുകയായിരുന്ന ഫിറോസ് എന്ന വ്യക്തി ഗംഗ തിയേറ്ററിന് സമീപം എത്തിയപ്പോഴായിരുന്നു പണം തട്ടിപ്പറിച്ചത്.

എതിരെ വന്ന 2 പേർ ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇതിൽ ഒരാൾ പിടിച്ച് വെക്കുകയും അടുത്തയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 2580 രൂപ അടങ്ങിയ പേഴ്സ് പിടിച്ചു പറിച്ച് ഫിറോസിനെ ഉന്തിയിട്ട് പേഴ്സ്മായി കടന്നുകളയുകയുമായിരുന്നു. ഇയാൾ പുതിയ ബസ് സ്റ്റാൻറ് ഭാഗത്തേക്കാണ് ഓടിപ്പോയത്. ബഹളം വെച്ച് പിന്നാലെ ഓടിയ പരാതിക്കാരൻ സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരുടെയും മറ്റും സഹായത്താൽ ഹുസൈനെ കീഴ്പ്പെടുത്തുകയായിരുന്നു.

robbery-15

തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. കസബ പോലീസ് സബ്ഇ ൻസ്പെക്ടർ വി. സിജിത്തും പാർട്ടിയും പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കയ്യിൽ നിന്നും പരാതിക്കാരൻറ പേഴ്സും പണവും കണ്ടെടുത്തു. പ്രതിയുടെ പേരിൽ പിടിച്ച് പറിക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാണ്ട് ചെ യ്തിതിട്ടുണ്ട്.
പിടിച്ചു പറിയിലെ 2ാം പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. നഗരത്തിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പോക്കറ്റ് റോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടനെ പോലീസിന്റെ പിടിയിലാവുമെന്നും കസബ പോലീസ് പറഞ്ഞു.

Kozhikode
English summary
Kozhikode Local News about cash roberry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X