Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പോണ്‍സര്‍ഷിപ്പായി;പഞ്ചഗുസ്തി ദേശീയ ചാംപ്യന്‍ മജിസിയയ്ക്ക് ഇനി ധൈര്യമായി പ്രാക്റ്റിസ് ചെയ്യാം

കോഴിക്കോട്: പഞ്ചഗുസ്തി ദേശീയ ചാംപ്യന്‍ മജിസിയ ഭാനുവിന് ഇനി ആത്മവിശ്വാസത്തോടെ തുര്‍ക്കിയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന് പരിശീലിക്കാം. യു എ ഇ കേന്ദ്രീകരിച്ചുള്ള കെ പി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്‌പോണ്‍സര്‍ ഷിപ്പ് ഏറ്റെടുത്തതോടെയാണിത്. ഒക്‌ടോബറില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മജിസിയയുടെ എല്ലാ ചെലവും വഹിക്കുമെന്ന് കമ്പിനി എം ഡി കെ പി കെ റയീസ് ഉറപ്പുതന്നതായി മജിസിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി ഒരു ലക്ഷം രൂപയുടെ ചെക്ക് താരത്തിന് കൈമാറി. ഇതിനു പുറമെ ബിനീഷ് കോടിയേരിയുടെ ഫോര്‍എവര്‍ ഗ്രൂപ്പ്, എംഇഎസ്, ജിഐഒ എന്നിവ നേരത്തെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരെ തോല്‍പ്പിച്ചാണ് ലഖ്‌നൗവിൽ നടന്ന ദേശീയ മത്സരത്തില്‍ വിജയിയായത്. എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പിനു പോകാന്‍ സര്‍ക്കാരില്‍ നിന്നു വരെ സഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മജിസിയ സഹായ അഭ്യര്‍ത്ഥനയുമായി വാര്‍ത്താമാധ്യമങ്ങളുടെ മുന്‍പാകെ എത്തിയത്. പത്രമാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് ഒട്ടേറെ പേരാണ് സഹായിക്കുവാനായി എത്തിയത്.

majisiya

എം ഇ എസ്, ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, ഫോര്‍എവര്‍ ഗ്രൂപ്പ് തുടങ്ങി , സോഷ്യല്‍ മീഡിയ വഴിയും നിരവധി പേര്‍ സഹായ സദ്ധത നല്‍കിയെന്നും മജിസിയ അറിയിച്ചു. അഞ്ചു ലക്ഷം വരെയാണ് മത്സരത്തിനു ചിലവ്. സ്‌പോസര്‍മാരെ ലഭിച്ചതോടെ ആത്മവിശ്വസം വര്‍ധിച്ചുവെന്നും മെഡലുമായി തിരിച്ചുവരുമെന്നും മജിസിയ ഭാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍ എന്ന പേരില്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലൂടെ ശ്രദ്ധനേടിയ മജിസിയ ഭാനു ശ്രദ്ധനേടിയിരുന്നു. മൂന്നു തവണ സംസ്ഥാനത്തെ സ്‌ട്രോംഗ് വുമണായും അഞ്ചു തവണ കോഴിക്കോട് ജില്ലയിലെ സ്‌ടോംഗ് വുമണായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്, ദേശീയ അണ്‍ എക്യുപ്ഡ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് എന്നിവയില്‍ വെള്ളിമെഡലും ഉള്‍പ്പെടെ ഒട്ടനവധി നേട്ടങ്ങള്‍ മജിസിയ സ്വന്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+