കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശ പോലീസ് സ്റ്റേഷൻ ഉൽഘാടനം 13ന്, ഉദ്ഘാടനം വൈകിയത് കോൺഗ്രസ്സും മുസ്ലിം ലീഗുമായുള്ള തർക്കത്തിൽ!!

  • By Desk
Google Oneindia Malayalam News

വടകര: വടകര തീരദേശ പോലീസ് സ്റ്റേഷൻ പ്രവർത്തന സജ്ജമായി, ഉദ്ഘാടനം ഓഗസ്റ്റ് 13-ന്. യു.ഡി.എഫ്. ഭരണകാലത്ത് ഉദ്ഘാടനത്തിനായി തിയ്യതി വരെ നിശ്ചയിച്ചിട്ടും നടക്കാതെപോയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനമാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചത്. യു.ഡി.എഫിലെ ഘടക കക്ഷികളായ കോൺഗ്രസ്സും,മുസ്ലിം ലീഗുമായുള്ള തർക്കമാണ് അന്ന് ഉൽഘാടനം നടക്കാതെ പോയത്.

അഴിത്തല സാൻഡ് ബാങ്ക്സ് വിനോദസഞ്ചാരകേന്ദ്രത്തിന്‌ സമീപമാണ് തീരദേശ പോലീസ് സ്റ്റേഷൻ. ഇവിടേക്ക് സർക്കിൾ ഇൻസ്പെക്ടറെ നേരത്തെ നിയമിച്ചിരുന്നു. കൂടാതെ രണ്ടു പോലീസുകാരുമുണ്ട്. മൊത്തം 29 തസ്തികകളാണ് അനുവദിച്ചത്. ഇതുപ്രകാരമുള്ള നിയമനം നടന്നുവരികയാണ്. അടുത്ത ദിവസം തന്നെ മറ്റുള്ളവരും റിപ്പോർട്ട് ചെയ്യും.രണ്ട് എസ്.ഐമാരും രണ്ട് എ.എസ്.ഐമാരുമുണ്ടാകും.ഒരു ഡ്രൈവർ,അഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ,18 സിവിൽ പോലീസ് ഓഫീസർമാർ എന്നീ തസ്തികയാണ് അനുവദിച്ചത്.

policestation

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം തീരദേശസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ 10 തീരദേശ പോലീസ് സ്റ്റേഷനുകളാണ് അനുവദിച്ചത്. തുടർന്ന് റവന്യൂവകുപ്പ് സ്റ്റേഷനായി സ്ഥലം നൽകി. 45 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം 2016 ജനുവരിയിൽ പൂർത്തിയായി. എൽ.ഡി.എഫ് സർക്കാർ തസ്തികകൾ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. വടകരയ്ക്കൊപ്പം തന്നെ അനുവദിച്ച അഞ്ച് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തിട്ട് ഒരുവർഷം കഴിഞ്ഞു.

ഇതേ ദിവസം തന്നെ സംസ്ഥാനത്തെ പത്തു തീരദേശ പോലീസ് സ്റ്റേഷൻ ഉൽഘാടനം നടക്കുന്നുണ്ട്.ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഉൽഘാടനം മാത്രമേ മുഖ്യമന്ത്രി നേരിട്ട് നിർവ്വഹിക്കുകയുള്ളൂ.ഒൻപത് സ്റ്റേഷനുകളുടെ ഉൽഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും.വടകര തീരദേശ സ്റ്റേഷന്റെ ഉദ്ഘാടനം വൈകിയതിന് കാരണമായി പറഞ്ഞത് ബോട്ട് ജെട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ്. ഫിഷ് ലാൻഡിംഗ് സെന്റ്ററുമായി ബന്ധപ്പെട്ട സ്ഥലം ബോട്ട് ജെട്ടിക്ക് നൽകാൻ മൽസ്യ തൊഴിലാളികൾ അനുവദിക്കാത്തതാണ് തർക്കം നീളുന്നത്.ഇത് കാരണം ചോമ്പാൽ തുറമുഖം കേന്ദ്രീകരിച്ച് ബോട്ട് ജെട്ടി അനുവദിക്കാൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.തീരദേശ സ്റ്റേഷനായതിനാൽ ബോട്ട് അനിവാര്യമാണ്.എന്നാൽ എന്തെങ്കിലും സംഭവം ഉണ്ടാകുമ്പോൾ ചോമ്പാലിൽ പോയി ബോട്ട് എത്തിക്കേണ്ട സാഹചര്യവും ഉണ്ടാകും.സാൻഡ് ബാങ്ക്‌സിൽ തീരദേശ പോലീസ് സ്റ്റേഷൻ വരുന്നത് വടകര തീരദേശമേഖലയുടെ സുരക്ഷയ്ക്ക് ഏറേ ഗുണകരമാവുമെന്നാണ് പൊതുവേ വിലയിരുത്തല്‍.

പടം:വടകരയിൽ ഉൽഘാടനത്തിനു തയ്യാറായ തീരദേശ പോലീസ് സ്റ്റേഷൻ

Kozhikode
English summary
Kozhikode Local News about coastal police station inauguration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X