Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം: ക്ലിനിക്ക് തുറന്നു

കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന 2000 ത്തിലധികം ജീവനക്കാര്‍ക്കും ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കുന്നതിന് എമര്‍ജന്‍സി കെയര്‍ ക്ലിനിക്ക് ആരംഭിച്ചു. താലൂക്ക് ഓഫീസില്‍ ആരംഭിച്ച ക്ലിനിക്ക് സബ് കലക്റ്റര്‍ വി. വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡി. തഹസില്‍ദാര്‍ ഇ. അനിതകുമാരി അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് സജീത് കുമാര്‍ എന്നിവര്‍ ക്ലിനിക്കില്‍ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. എ.ഡി.എം ടി ജനില്‍കുമാര്‍, ഡപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, ഫിനാന്‍സ് ഓഫിസര്‍ എം.കെ രാജന്‍, ഡപ്യൂട്ടി ഡി.എം.ഒ ശ്രീകുമാര്‍, വിവിധ സര്‍വിസ് സംഘടനാ പ്രതിനിധികള്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

cliniccollectorate-

ബുധന്‍, വെള്ളി ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കും. സര്‍വീസ് സംഘടനകളും ജീവനക്കാരുമാണ് ക്ലിനിക്കിലേക്ക് ആവശ്യമായ വീല്‍ ചെയറുള്‍പ്പെടെയുള്ള വസ്തുക്കള്‍ നല്‍കിയത്. ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഓഫിസില്‍ എമര്‍ജെന്‍സി കെയര്‍ ക്ലിനിക്ക് ആരംഭിക്കുന്നത്. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ടീം ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് സഹകരണത്തോടെയാണ് ക്ലിനിക്ക് തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+