കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഅബാലയത്തിന്റെ ചിത്രത്തില്‍ ശിവലിംഗം: നടപടിയെടുക്കാന്‍ ഡിജിപിക്ക് ന്യൂനപക്ഷ കമ്മിഷന്റെ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മക്കയില്‍ ശിവലിംഗമുള്ളതായി വ്യാജചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ന്യൂനപക്ഷ കമ്മിഷന്റെ ഉത്തരവ്. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിചയാള്‍ക്കെതിരെ അന്വേഷിച്ച് നിയപരമായ നടപടികള്‍ സ്വീകരിക്കാന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി. മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌കെഎസ്എസ്എഫ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നല്‍കിയ പരാതിയിലാണ് നടപടി.

പരാതി ഗൗരവമുള്ളതാണെന്ന് കമ്മിഷന്‍ വിലയിരുത്തി. സംഭവം അന്വേഷിച്ച് കൈക്കൊണ്ട നടപടികള്‍ എന്തെന്ന് ഒരു മാസത്തിനകം ഡിജിപി കമ്മിഷനെ അറിയിക്കണം ന്യൂനപക്ഷ കമ്മിഷന്‍ ആക്റ്റിലെ 9സി അനുസരിച്ചാണ് നടപടികള്‍. അനീഷ് വിശ്വകര്‍മ എന്ന പ്രൊഫൈലില്‍നിന്നാണ് കഅബാലയത്തെ വികൃതമാക്കിയ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

mecca-1

കോഴിക്കോട് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിന് എന്‍.ഒ.സി ലഭിക്കുന്നതിന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ അപേക്ഷ കാലതാമസം ഉണ്ടായി എന്ന കാരണം പറഞ്ഞ് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തിരിച്ചയച്ച നടപടി പുനഃപരിശോധിച്ച് സ്‌കൂളിന് എന്‍.ഒ.സി നല്‍കുതിനുവേണ്ട നടപടി അടിയന്തരമായി സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.


കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുളള 25 കേസുകളാണ് പരിഗണിച്ചത്. 20 കേസുകള്‍ സെപ്തംബര്‍ 26 ന്കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. 5 കേസുകള്‍ ഉത്തരവിനായി മാറ്റിവെച്ചു.

Kozhikode
English summary
Kozhikode Local News about fake photo case in mecca.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X