കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് കനത്ത മഴ തുടരുന്നു: 120 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 120 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാവൂര്‍ വില്ലേജില്‍ 15 കുടുംബങ്ങളെ കച്ചേരിക്കുന്ന് സാംസ്‌കാരിക കേന്ദ്രത്തിലേക്ക് മാറ്റി. കാവിലുംപാറ വില്ലേജില്‍ മീന്‍പറ്റി പുഴയില്‍ വെള്ളം കയറി രണ്ട് കുടംബങ്ങളെ കുരുടന്‍ കടവ് അംഗനവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചു. താമരശ്ശേരി താലൂക്കില്‍ നാല് സ്‌കൂളുകളിലായി 65 കുടുംബങ്ങളിലെ 198 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 7 കുടുംബങ്ങളില്‍പ്പെട്ട 40 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി.


ചക്കിട്ടപ്പാറ, മുതുകാട് ഗവ.എല്‍ പി സ്‌കൂളില്‍ ഒരു ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 3 കുടുംബങ്ങളിലുള്ള 11 പേരാണ് അവിടെയുള്ളത്.കൂരാച്ചുണ്ട് വില്ലേജില്‍ കരിയാത്തന്‍പാറ സെന്റ്‌ജോസഫ് എല്‍ പി സ്‌കൂള്‍ ക്യാമ്പില്‍ ആറ് കുടുംബത്തില്‍ പെട്ട 33 പേരാണുള്ളത്. കുമാരനല്ലൂര്‍ ആസാദ് സ്‌കൂള്‍ ക്യാമ്പില്‍ 32 കുടുംബത്തില്‍ പെട്ട 95 പേരാണുള്ളത്.

ghatroad8thbend

ജില്ലയിൽ കേന്ദ്രസേനയുടെ പ്രവർത്തനം സജീവമായിട്ടുണ്ട്. ആവശ്യമുള്ളിടങ്ങളിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ കലക്റ്റർ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാൻ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്.

Kozhikode
English summary
Kozhikode Local News about families shifted to relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X