കനത്ത മഴ റോഡുകൾ കോഴിക്കോട് വെള്ളത്തിൽ മുങ്ങി: പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു
വടകര: ശക്തമായ മഴയെ തുടര്‍ന്നു വടകരയുടെ വിവിധ ഭാഗങ്ങളിലുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി. വടകരയില്‍ നിന്ന്‍ വില്ല്യാപ്പള്ളി ആയഞ്ചേരിവഴി കുറ്റ്യാടിയിലേക്ക് പോകുന്ന റോഡിലാണ് വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറിയത്. പുത്തൂര്‍, വള്ളിയാട്, ആയഞ്ചേരി എന്നിവിടങ്ങളിലാണ് റോഡില്‍ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതത്തിന് പ്രയാസം സൃഷ്ടിച്ചു.

ആയഞ്ചേരി ടൌണില്‍ വെള്ളം കയറിയത് കച്ചവട സ്ഥാപനങ്ങളെ ഏറെ ബാധിച്ചു. കോട്ടപ്പള്ളി, ചെമ്മരത്തൂർ, മേമുണ്ട ചല്ലിവയല്‍, ചോറോട് മലോൽമുക്ക് റോഡിലും വെള്ളം കയറി. എന്നീ പ്രദേശങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴ തുടരുന്ന പക്ഷം പല പ്രദേശങ്ങളിലും റോഡുകള്‍ വെള്ളത്തിലാകാന്‍ സാധ്യത ഏറെയാണ്.












Click it and Unblock the Notifications