ഹാജിമാരുടെ മടക്കയാത്ര സെപ്തംബര്‍ 12 മുതല്‍: തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുക നെടുമ്പാശേരിയില്‍
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിനു പോയ ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍. സെപ്തംബര്‍ 26 വരെ മുപ്പത് വിമാനങ്ങളിലായി മദീനയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹാജിമാര്‍ തിരിച്ചെത്തുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് 410 ഹാജിമാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനമെത്തുക. ദിവസം മൂന്നു വിമാനങ്ങള്‍ വരെ മദീനയില്‍ നിന്ന് ഹാജിമാരെയും കൊണ്ട് വരുന്നുണ്ട്. 22ന് ജിദ്ദയില്‍ നിന്നുള്ള ഹാജിമാരെയാണ് കൊച്ചിയില്‍ തിരിച്ചെത്തിക്കുക.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും മറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന സംഘം ക്രമീകരണങ്ങള്‍ക്കായി വിമാനത്താവളത്തിലുണ്ടാകും. 12ന് വൈകിട്ട് ആറിനെത്തുന്ന രണ്ടാമത്തെ വിമാനത്തിലെ ഹാജിമാരെ ഹജ്ജ് കാര്യ മന്ത്രി ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.












Click it and Unblock the Notifications