ജീവനക്കാരുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണം; പ്രൈവറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ആന്‍റ് വർക്കേഴ്സ് യൂണിയൻ
വടകര: പ്രൈവറ്റ് ആശുപത്രി നഴ്സിംഗ് സ്റ്റാഫിന്റെയും മറ്റ് ജീവനക്കാരുടേയും മിനിമം വേതനം ഉടന്‍ നടപ്പാക്കണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ആന്‍റ് വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി) കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ചതും സുപ്രിം കോടതി അംഗീകരിച്ചതുമായ മിനിമം വേതനം ഇതുവരെ സ്വകാര്യ ആശുപത്രികളില്‍ നടപ്പാക്കിയിട്ടില്ല.

പ്രൈവറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ആന്‍റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ് പ്രഡിഡണ്ട് വി ആർ രമേഷ് ഉത്ഘാടനം ചെയ്യുന്നു
വടകരയിൽ നടന്ന കൺവെൻഷൻ യൂണിയന്‍ സംസ്ഥാന വൈസ് പ്രഡിഡണ്ട് വി ആർ രമേഷ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ചന്ദ്രഹാസ ഷെട്ടി അധ്യക്ഷത വഹിച്ചു. പി വി മാധവൻ, സോമൻ മുതുവന, ആർ സത്യൻ, വി മോഹൻദാസ്, ജിഷ, ലൈലാബി, ക്രിസ്റ്റബൽ, രമണി ജിനീഷ്, പിപി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications