ഇന്ത്യന്‍ വോളിബോള്‍ ടീം അംഗമായ അഭിഷേക് കരിപ്പള്ളിക്ക് മുയിപ്രയില്‍ പൗരസ്വീകരണം
വടകര: അണ്ടര്‍ 18 ഇന്ത്യന്‍ വോളിബോള്‍ ടീം അംഗമായ അഭിഷേക് കരിപ്പള്ളിക്ക് ജന്മനാടായ മുയിപ്രയില്‍ പൗരസ്വീകരണം നല്‍കി. ഗ്രാമം കലാ സാംസ്‌കാരിക വേദിയും പ്രദേശത്തെ വിവിധ കലാകായിക സംഘടനകളും രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ കോച്ച് വി സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രമപഞ്ചായത്തംഗം സി.ടി കുമാരന്‍ അധ്യക്ഷത വഹിച്ചു. അഭിഷേകിന്റെ ആദ്യകാല പരിശീലകരായ മഹമൂദ് മാസ്റ്റര്‍, ഞേറലാട്ട് രവീന്ദ്രന്‍, ഞേറലാട്ട് കരുണന്‍, ബഷീര്‍ പട്ടാര, അഭിഷേകിന്റെ പിതാവ് ശശി കരിപ്പള്ളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ആര്‍.കെ നിഷ, ഉഷ മലയില്‍, ടി.സി നിഷ, ഇസ്മായില്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. എം.പി ദാമോദരന്‍, അനിത, കെ.കെ ദിവാകരന്‍, പക്രന്‍ ഹാജി പള്ളിയില്‍, ആര്‍.കെ ഗംഗാധരന്‍, ബാലന്‍ പുത്തലത്ത്, എം.പി മന്‍മഥന്‍, കാസിം പുതിയെടുത്ത്്, സന്തോഷ് കുന്നത്ത്, മധു കുനിയില്‍, സന്തോഷ് ടി സംസാരിച്ചു.












Click it and Unblock the Notifications