കൊയിലാണ്ടി ഐടിഐ വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍: മൃതദേഹങ്ങള്‍ കണ്ടെത്തിയത് പുലര്‍ച്ചെ!
കോഴിക്കോട്: കൊയിലാണ്ടി ഐ.ടി.ഐയിലെ രണ്ടു വിദ്യാര്‍ഥികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൂടാടി ഹില്‍ബസാര്‍ റോഷന് വില്ലയില്‍ റോബര്‍ട്ട് - ട്രീസ ദമ്പതികളുടെ മകന് റിജോ റോബര്‍ട്ട് (20), നടുവണ്ണൂര്‍ കാവില്‍ ഒറ്റപുരക്കല്‍ അബ്ദുള്‍ ഹമീദ് - ഫൗസിയ ദമ്പതികളുടെ മകള്‍ ഫഹ്മിത ( 20)എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. രാവിലെ 6.15 ഓടെ കൊയിലാണ്ടിക്കടുത്ത് വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിജോയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയിലും ഹഫ്മിതയുടേത് കൂടുതല്‍ പരിക്കുകള്‍ ഇല്ലാത്ത നിലയിലുമാണ് കണ്ടത്.

മൃതദേഹങ്ങള്‍ കൊയിലാണ്ടി പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്കു മാറ്റി. രണ്ടുപേരും കുറുവങ്ങാട് ഐ.ടി.ഐ യിലെ കംപ്യൂട്ടര്‍ സയന്‍സ് ഹാര്ഡ്വേര് വിദ്യാര്‍ഥികളാണ്. ഫഹ്മിതയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബുധനാഴ്ച പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ 10ന് വീട്ടല്‍നിന്ന് ഇറങ്ങിയ ഫഹ്മിത തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. റോഷന് ആണ് റിജോയുടെ സഹോദരന്. ഫാത്തിമ, അഫ്സത്ത് എന്നിവരാണ് ഫഹ് മിതയുടെ സഹോദരങ്ങള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications