കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി അടിമുടി മാറുന്നു: സോണല്‍ ഓഫിസ് തിങ്കളാഴ്ച കോഴിക്കോട്ട് തുറക്കും,

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിച്ചതോടെ സോണല്‍ ആസ്ഥാനമായി മാറാന്‍ കോഴിക്കോട്. കോര്‍പ്പറേഷന്റെ മലബാര്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ ഈ ഓഫിസില്‍നിന്നായിരിക്കും. ഉത്തരമേഖലാ ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിന്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഉത്തരമേഖലയ്ക്കു കീഴില്‍ വരുക.

മൂന്നു സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത് നോര്‍ത്ത് സോണിന് കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലുണ്ട്.

ksrtc-26

കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കണമെന്ന് സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീല്‍ഖന്ന കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ മൂന്നായി തിരിച്ചത്. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നു മേഖലകളാകുന്നതോടെ സോണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും അവയുടെ പൂര്‍ണ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ഇനി ഉണ്ടാകില്ല.

ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യസ്ഥാനത്തെ സംബന്ധിച്ച് സോണല്‍ ഓഫീസര്‍ ഓരോ യൂണിറ്റിനും നിര്‍ദ്ദേശം നല്‍കണം. ജീവനക്കാരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരവും ഓരോ സോണിന്റെയും ചുമതലക്കാരനായിരിക്കും. അച്ചടക്ക നടപടികള്‍, അതാതു യൂണിറ്റുകളിലെ പരിശോധന തുടങ്ങിയവയുടെ ഉത്തരവാദിത്തം സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും . മേല്‍നോട്ടസ്ഥാനം വഹിക്കുന്നവര്‍ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹികളാകരുതെന്നും നിര്‍ദ്ദേശമുണ്ട്. കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടറായ സി.ഡി രാജേന്ദ്രനാണ് നോര്‍ത്ത് സോണിന്റെ ചുമതല വഹിക്കുന്ന സോണല്‍ ഓഫിസര്‍. നിലവിലെ സോണല്‍ ഓഫിസര്‍ ജോഷി ജോ ചീഫ് ട്രാഫിക് ഓഫിസറാവും. മുന്‍ സോണല്‍ ഓഫിസര്‍ എ സഫറുള്ളയാണ് മെക്കാനിക്കല്‍ വിഭാഗം ചീഫ് ഓഫീസര്‍. രാജീവ് ഭരണവിഭാഗം ചീഫ് ഓഫിസറുമാണ്.

Kozhikode
English summary
Kozhikode Local News about ksrtc zonal office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X