കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്: ഒപി ബഹിഷ്‌കരണത്തിന് പിന്നാലെ പതിവ് അവധി, തോറ്റത് രോഗികള്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശനിയാഴ്ച ഐഎംഎയുടെ ഒപി ബഹിഷ്‌കരണവും ഞായറാഴ്ച പതിവ് ഒപി അവധിയുമായതോടെ രോഗികള്‍ ശരിക്കും വലഞ്ഞു. മഴക്കാല രോഗങ്ങള്‍ കാരണം പ്രയാസം നേരിടുന്ന കൊച്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഡോക്റ്റര്‍മാരുടെ സമരത്തിന്റെ ദുരിതത്തിന്റെ ഇരകളായി. അത്യാവശ്യത്തിന് ഒപി പ്രവര്‍ത്തിച്ച ഇടങ്ങളിലൊക്കെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ ദിവസം മുഴുവന്‍ വരിനിന്നാണ് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ചികിത്സ ലഭ്യമാക്കിയത്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച ഐഎംഎയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്‌കരിച്ചത്. ജില്ലയിലെ ഹെല്‍ത്ത് സെന്ററുകള്‍, വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സമരം സാരമായി ബാധിച്ചു. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ രോഗികള്‍ ഡോക്റ്റര്‍മാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബഹളംവെച്ചു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടികളുമായി എത്തിയവര്‍ ഏറെ വലഞ്ഞു.

kozhikode-2

ജില്ലയിലെ മറ്റ് ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരേ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. ശനിയാഴ്ചത്തെ ദുരിതത്തിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ചയും വിവിധ ആശുപത്രികളില്‍ ഉണ്ടായത്.

Kozhikode
English summary
Kozhikode Local News about leave after op boycott.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X