Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമന്യു മഹാരാജാസിനായി കൂരാച്ചുണ്ടില്‍ നിത്യസ്മാരകം: ഒരുങ്ങുന്നത് ലൈബ്രറി!

കൂരാച്ചുണ്ട്: എസ്ഡിപിഐ-ക്യാ മ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മഹാരാജാസ് കോളേജി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവാുമായ അഭിമന്യുവിന് കോഴിക്കോട് ജില്ലയില്‍ ആദ്യ സ്മാരകമൊരുങ്ങുന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ കൂരാച്ചുണ്ടിലാണ് അഭിമന്യുവിനായി സ്മാരകം ഒരുക്കുന്നത്.

കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടില്ലാതിരുന്നപ്പോഴും നാട്ടില്‍ ഒരു വായനശാല വേണമെന്ന് ആഗ്രഹിച്ച, വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കൂരാച്ചുണ്ടിലും ലൈബ്രറിയാണ് ഒരുങ്ങുന്നത്. സി പി ഐ (എം ) കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം വഹിക്കുന്നത്.

student-153051

പിന്നാക്ക ഗ്രാമമല്ലെങ്കിലും കൂരാച്ചുണ്ട് വായനശാലയുടെ കാര്യത്തില്‍ പിന്നാക്കം തന്നെയാണ്. അഭിമന്യു ആഗ്രഹിച്ച വായനയുടെ ലോകം അവന്റെ നാമധേയത്തില്‍ കൂരാച്ചുണ്ടിലും കെട്ടിപ്പടുക്കുവാന്‍ മുഴുവന്‍ അക്ഷര സ്‌നേഹികളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും പ്രതീക്ഷിക്കുകയാണ് നാട്ടുകാര്‍. പുസ്തകങ്ങളും മറ്റു സഹായങ്ങളും താഴെപ്പറുയന്നു മേല്‍വിലാസത്തില്‍ അയക്കാവുന്നതാണ്.

AKG MANDHIRAM
CPIM KOORACHUNDU LC OFFICE
KOORACHUNDU P.O
KOORACHUNDU
KOZHIKKODE
KERALA
PIN:673527
9645009505
9747381209
9567899319

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+