കോഴിക്കോട് മദ്രസാധ്യാപകനെ ഇടിച്ചിട്ട വാഹനമേത്: തിരിച്ചറിയാന്‍ കഴിയാതെ പൊലീസ്
കോഴിക്കോട്: ചൊവ്വാഴ്ച പുലര്‍ച്ചെ മദ്രസയിലേക്ക് പോകുകയായിരുന്ന അധ്യാപകന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വാഹനം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ 5.45ഓടെ കാരന്തൂരിന് സമീപം ചേരിഞ്ചാലിലുണ്ടായ അപകടത്തില്‍ കുറ്റിക്കാട്ടൂര്‍ വടക്കേമണ്ണുമ്മല്‍ വീട്ടില്‍ മുഹമ്മദലി മുസ്‌ലിയാരുടെ മകന്‍ മഹമൂദ് അഹ്‌സനി(42) ആയിരുന്നു മരിച്ചത്. കാരന്തൂര്‍ ഖാദിരിയ മദ്രസയിലെ അധ്യാപകനായ മഹമൂദ് രാവിലെ മദ്രസയിലേക്ക് തന്റെ ആക്ടീവ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. മഹമൂദ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.

സംഭവം നടന്ന് രണ്ടു ദിവസമായിട്ടും വാഹനം കണ്ടെത്താന്‍ കഴിയാത്തത് നാട്ടുകാരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി പരിശോധിച്ച് കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമൊയിരുന്നു പോലീസ് ആദ്യം അറിയിച്ചത്. അന്വേഷണം ഊര്‍ജിതമാണെന്നും വ്യക്തമാക്കി. എന്നാല്‍ തെളിവൊന്നും ലഭിക്കാതെ കുഴയുകയാണ് പൊലീസ്. അപകടമുണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും വാഹനം നിര്‍ത്താതെ പോയതിലാണ് നാട്ടുകാര്‍ക്ക് അമര്‍ഷം. അതിനാല്‍ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications