കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

വടകര: പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. പേരാമ്പ്ര ചേർമല സാംബവ കോളനിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടിക ജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് വീടുകളുടെ താക്കോൽദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ രണ്ടര ലക്ഷം വീടുകളുടെ പണി പൂർത്തിയാക്കും. എല്ലാവർക്കും വീടെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചേർമല സാംബവ കോളനിയിലെ അംഗങ്ങളെ മുഖ്യധാരയിൽ എത്തിക്കാനുള്ള പദ്ധതി പൂർത്തിയായിരിക്കുകയാണ്. കോളനി സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറി, സാംസ്കാരിക വേദി, വർക്ക് ഷെഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവ വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കുകയാണ്. കോളനിയിൽ വീടില്ലാത്ത 13 കുടുംബങ്ങൾക്കും വീടുനിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. .

tpramakrishnan

താക്കോൽ കോളനിയിലെ സി.എം അബുവിന് നൽകി കൊണ്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ ഫസ്റ്റ് ക്ലാസോടെ പാസായ അബുവിന്റെ മകൾ അശ്വതിയെ ചടങ്ങിൽ അനുമോദിച്ചു. ഈ കോളനിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഒന്നാം ക്ലാസോടെ ബിരുദ പരീക്ഷ പാസാകുന്നത്.കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കാലടി കോളെജിൽ ബിരുദാനന്ത ബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടുള്ള അശ്വതിയുടെ തുടർപഠനത്തിനുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അദ്ധ്യക്ഷയായ ചടങ്ങിൽ പട്ടികജാതി വികസന ഓഫീസർ അനീഷ്.വി.നായർ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.കൃഷണാനന്ദൻ, പേരാമ്പ്ര പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ പി.എം.ലതിക, ചെമ്പർ മിനി പൊൻപാറ, വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരൻ നമ്പ്യാർ തുടങ്ങിയവർ ആശംസങ്ങൾ നേർന്നു. വി.കെ. സുനീഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സി.എം.രാഹുൽ നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News about minister tp rama krishnans comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X