കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അംഗീകാരത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സമരത്തിന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അംഗീകാരമില്ലാത്ത സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സമരത്തിന്. സെപ്തംബര്‍ 19ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തുമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച അനംഗീകൃത സ്‌കൂള്‍ ഭാരവാഹികളുടേയും മേധാവികളുടേയും സംയുക്ത യോഗം അറിയിച്ചു.


ഒരു മാസത്തിനകം അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന കോടതി വിധിയുണ്ടായിട്ടും സര്‍ക്കാര്‍ ഉത്തരവില്ലെന്നു പറഞ്ഞ് അപേക്ഷ വിദ്യാഭ്യാസ ഓഫിസുകള്‍ നിഷേധിക്കുകയാണ്. മുഴുവന്‍ അനംഗീകൃത സ്‌കൂളുകളേയും സംഘടിപ്പിച്ച് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11ന് കോഴിക്കോട് സംഘടിപ്പിക്കും. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

musthafa-1

കണ്‍വന്‍ഷന്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍കോയ അത്തോളി അധ്യക്ഷനായി. സമിതി അക്കാദമിക് കണ്‍വീനര്‍ സുബൈര്‍ നെല്ലിക്കാപറമ്പ്, സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍, വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദലി, പി.കെ മുഹമ്മദ്, ഒ.കെ ഹംസ മാസ്റ്റര്‍, മുജീബ് വാലാസി, എന്‍.എന്‍ മുഹമ്മദ് ശരീഫ്, മൂസക്കുട്ടി മാസ്റ്റര്‍, ഇര്‍ഫാന്‍ ഹുദവി, വി. റസൂല്‍ ഗഫൂര്‍, പി. മുഹമ്മദലി, കെ.ടി മുഹമ്മദ്, കെ. ഹബീബ്, കെ. ഇസ്മായില്‍, ഉഖൈല്‍ അശ്അരി, പി. മുസ്തഫ പ്രസംഗിച്ചു.

അടിക്കുറിപ്പ്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനംഗീകൃത സ്‌കൂള്‍ ഭാരവാഹികളുടെ യോഗം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യുന്നു.

Kozhikode
English summary
Kozhikode Local News about minority education commitee to strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X