കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിഠായിത്തെരുവില്‍ യാത്രാ തടസം സൃഷ്ടിക്കുന്ന വ്യാപാരികളെ മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്.എം സ്ട്രീറ്റില്‍ അംഗപരിമിതരുടെയും വയോധികരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷിതയാത്രക്ക് തടസ്സം നില്‍ക്കുന്ന വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം എസ്.എം സ്ട്രീറ്റില്‍ സ്ട്രീറ്റ് മാനേജര്‍മാരെ നിയമിച്ച് മെച്ചപ്പെട്ട പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാര്‍ക്ക് ബഗികാറില്‍ സൗജന്യയാത്ര അനുവദിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത് വയോധികരുടെയും ഭിന്നശേഷിക്കാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

mittayi

ജോര്‍ജ് ജോസഫ് എം.വി, മുഹമ്മദ് നൗഫല്‍ എന്നിവര്‍ നല്‍കിയ പരാതികളിലാണ് ഉത്തരവ്. ഭിന്നശേഷിക്കാരായ ഇവര്‍ക്ക് എസ്.എം സ്ട്രീറ്റില്‍ നവീകരണത്തിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെടുട്ടുവെന്നാണ് പരാതി. തങ്ങളുടെ മുചക്ര വാഹനങ്ങള്‍ സ്ട്രീറ്റിലേക്ക് കടത്തിവിടുന്നില്ലെന്നും അതിനാല്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വാഹനം പ്രവേശിക്കാതിരിക്കാന്‍ ഇരുമ്പ് ചങ്ങല സ്ഥാപിച്ചതായും പരാതിയില്‍ പറയുു.

ഈ വിഷയത്തില്‍ നഗരസഭ സെക്രട്ടറി വിശദീകരണം സമര്‍പ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിശേഷിക്കാര്‍ക്കും വാക്‌വേ ഉപയോഗിക്കാവുന്നതാണ്. ഭിന്നശേഷികാര്‍ക്ക് മുചക്രവാഹനത്തിന് പകരം ബഗികാറില്‍ സൗജന്യയാത്ര അനുവദിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിന്നശേഷികാര്‍ക്കും മറ്റുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വീല്‍ചെയറുകളും ബഗികാറുകളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇവരുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Kozhikode
English summary
kozhikode local news about mittayi theruv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X