അടിയറവെക്കാൻ വഴിയൊരുക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കണം: ആവശ്യപ്പെട്ട് ധർണ്ണ
വടകര:വാഹന ഗതാഗത മേഖലയെ കുത്തകകൾക്ക് അടിയറവെക്കാൻ വഴിയൊരുക്കുന്ന മോട്ടോർ വാഹന
നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 7ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ ധർണ്ണ നടത്തി.

ധർണ്ണ വേണു കക്കട്ടിൽ ഉൽഘാടനം ചെയ്തു. കെ കെ ഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ നീലിയോട്ട് നാണു, വി ആർ രമേശ്,ടി എം ദാമോദരൻ, കെ പ്രദീപൻ, എം ആർ ചന്ദ്രൻ, വി പി മജീദ്, എ സതീശൻ, വിനോദ് ചെറിയത്ത്, വി രമേശൻ എന്നിവർ പ്രസംഗിച്ചു. കെഎസ്സ്കെടിയു കൊളങ്ങാട്ട് താഴയുനിറ്റ് വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങിൽ പഴയ കാല കർഷക തൊഴിലാളികളെ ആദരിച്ചു. എ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെഎസ്കെടിയു ഒഞ്ചിയം ഏരിയാ ഏരിയ സെക്രട്ടറി കെ കെ ബാബു, ബാലകൃഷ്ണൻ, ചന്ദ്രൻ , മേലോടി വാസു, രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications