കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാളത്തിന്റെ പ്രിയകഥാകാരന്‍ എംടിക്ക് 85ാം പിറന്നാള്‍: ആഘോഷങ്ങളില്ലാതെ സിതാര, വീട് നിറയെ അതിഥികള്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിന്റെ പുണ്യം പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് 85ാം പിറന്നാള്‍. ആഘോഷങ്ങളില്ലാതെ ആശംസകള്‍ പുഞ്ചിരിയിലൊതുക്കി എഴുത്തിന്റെ കുലപതി. ജനനതിയ്യതി ജൂലൈ 15 ആണെങ്കിലും നക്ഷത്രമനുസരിച്ച് ബുധനാഴ്ചയായിരുന്നു പിറന്നാള്‍. കര്‍ക്കിടകത്തിലെ ഉത്രട്ടാതി. പിറന്നാളിന് പ്രത്യേകമായി ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. പതിവുദിനമായാണ് ഈ ദിവസത്തെയും എം.ടി പരിഗണിച്ചിരുന്നത്. എങ്കിലും അതിഥികള്‍ പലരും ആശംസയുമായി എത്തി. കൊട്ടാരം റോഡിലെ സിതാരയില്‍ രാവിലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എത്തി. കവി പി.കെ ഗോപി പ്രിയപ്പെട്ട എഴുത്തുകാരന് ആയുരാരോഗ്യസൗഖ്യം നേരാന്‍ എത്തിയിരുന്നു. പി.വി ഗംഗാധരന്‍, ഇളയിടത്ത് വേണുഗോപാല്‍ എന്നിവരും എം.ടിയെ രാവിലെ തന്നെ സന്ദര്‍ശിച്ചു.

വലിയ ആഘോഷമില്ലെങ്കിലും കുടുംബാംഗങ്ങള്‍ക്കും മറ്റുമായി പായസം ഉള്‍പ്പെടെ ചെറിയസദ്യ ഒരുക്കിയിരുന്നു. എം.ടിയുടെ സഹധര്‍മ്മിണി കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി, പേരക്കുട്ടി മാധവ്, സഹായിയും എഴുത്തുകാരനുമായ എന്‍.പി വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

mt-15332961

ഉച്ചകഴിഞ്ഞ് എം.ടി മുത്തപ്പന്‍കാവിനടുത്തുള്ള കോസ്‌മോസ് ഫ്ളാറ്റിലേക്ക് തിരിച്ചു. അവിടെ എം.ടിയുടെ ഓഫീസ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ.സി ഡാനിയേല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും മറ്റും ഇവിടെയാണ് ഉള്ളത്. വായിച്ചു തുടങ്ങിയതും വായിക്കാനുള്ളതുമായ പുസ്തകങ്ങളും വാരികകളും മറ്റും അടുക്കിവെച്ചിരിക്കുന്നു. കസേരയില്‍ ആതിഥേയനായി എം.ടി. ഇവിടെയും അതിഥികള്‍ക്ക് ക്ഷാമമുണ്ടായില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ് തുടങ്ങിയവര്‍ എത്തി. എല്ലാവരെയും സ്്‌നേഹം നിറഞ്ഞ പുഞ്ചിരിയോടെ എം.ടി സ്വീകരിച്ചു. കുറഞ്ഞ വാക്കുകളില്‍ കുശലപ്രശ്‌നം. സൗഹൃദം പുതുക്കല്‍. പിന്നെ യാത്ര പറച്ചില്‍. അങ്ങനെ തികച്ചും ലാളിത്യത്തില്‍ ഒതുക്കി എല്ലാം.
Kozhikode
English summary
Kozhikode Local News about mt vasudevan nairs birthday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X