കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവർഷം: കോഴിക്കോട് ജില്ലയിൽ 228 കോടിയുടെ നഷ്ടം, ആദ്യഘട്ടത്തിൽ അനുവദിച്ചത് 100 കോടി!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സമാനതകളില്ലാത്ത കാലവർഷക്കെടുതിയെ നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കളക്ടറേറ്റിൽ നടത്തിയ ദുരന്ത നിവാരണ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ആഭ്യന്തര മന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യഘട്ടത്തിൽ 100 കോടി അനുവദിച്ചത് അപര്യാപ്തമെങ്കിലും സ്വാഗതാർഹമാണ്. കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. 1220 കോടി രൂപയാണ് അടിയന്തിര സഹായമായി ആവശ്യപ്പെട്ടത്. 8316 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്.

kozhikkodeflood

കേന്ദ്ര സംഘത്തെ വീണ്ടും അയക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 228 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വിശദമായ നാശനഷ്ടം കണക്കാക്കി വരികയാണ്. കണ്ണപ്പൻ കുണ്ടിലും കരിഞ്ചോലലമലയിലും ഉൾപ്പെടെ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും നൽകും. ദുരന്തമേഖലയിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പു കളിലും മറ്റും മാറേണ്ടി വന്ന കുടുംബങ്ങൾക്ക് 3500 രൂപാവീതം നൽകും. ദുരിതബാധിതരെ സഹായിക്കാൻ എല്ലാ വിഭാഗം ആളുകളും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു.

Kozhikode
English summary
Kozhikode Local News about natural calamity loss touches 228 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X