കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത പാദപൂജ, ബാലാവകാശ കമ്മീഷന് വനിതാലീഗിന്റെ പരാതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മെന്റിനു കീഴിലുള്ള സി.എന്‍.എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന് വേണ്ടി എത്തുന്ന വിദ്യാര്‍ത്ഥികളെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമ ലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണ്.

കരിക്കുലത്തിന്റെ ഭാഗമായ പാഠ്യ പാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ വിശ്വാസപരമോ ആചാരപമോ ആയ കാര്യങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാല പീഡനവുമാണ്. കുട്ടികള്‍ക്ക് നേരെയുളള അതിക്രമത്തിമത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം ഗുരുത കുറ്റകൃത്യം നടന്നിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും നവോത്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളീയ സമൂഹത്തെ വെല്ലുവിളിക്കുകയാണ്.

noorbina-

രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വിദ്യാലയങ്ങളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ ഗുരുതരമായ പ്രത്യാഘാതം സൃ്ഷ്ടിക്കും. കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് എതിരെ ബാലാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് കേസ്സെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൂര്‍ബിന റഷീദ് പരാതിയില്‍ ആവശ്യപ്പെട്ടു.

Kozhikode
English summary
Kozhikode Local News about padapooja in schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X