കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിഹാബ് തങ്ങള്‍ എല്ലാവര്‍ക്കുമുള്ള പാഠപുസ്തകം: എം കെ മുനീര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എല്ലാ രംഗത്തെയും നേതാക്കള്‍ക്കുള്ള പാഠപുസ്തകമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍. നോര്‍ത്ത് മണ്ഡലം മുസ്‌ലിംലീഗ് ശിഹാബ് തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തോടും സങ്കുചിതത്വത്തോടും ഒരിക്കല്‍ പോലും ശിഹാബ് തങ്ങള്‍ വിട്ടുവീഴ്ച ചെയ്തില്ല. കലയെയും സാഹിത്യത്തെയും സ്‌നേഹിച്ച ലോകമാകെ ബന്ധങ്ങള്‍ സൃഷ്ടിച്ച ശിഹാബ് തങ്ങള്‍ എന്നും നീതിയുടെ പക്ഷത്താണ് നിലകൊണ്ടത്. രാഷ്ട്രീയ-മത-ഭരണ രംഗത്ത് വേറിട്ട മാതൃകയാണ് സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ സൃഷ്ടിച്ചത്. പലതുകൊണ്ടും ഒന്നായിരുന്ന ഇരു നേതാക്കളുടെയും ജീവിതവും മരണവും ഒരേ ദിവസമായത് ആകസ്മികം മാത്രമല്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

mkmuneer-1

എസ്.വി ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, എന്‍.സി അബൂബക്കര്‍, എം.എ മജീദ്, പി.എം മുഹമ്മദലി ബാബു സംസാരിച്ചു. ഉമ്മര്‍ പാണ്ടികശാല ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണവും സി.പി സൈതലവി മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നിര്‍വ്വഹിച്ചു. എം.കെ ഹംസ സ്വാഗതവും കെ.കെ നവാസ് നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News about panakkad sayyid muhammedali shihab thangal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X