കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസികള്‍ നാടിനെ സംരക്ഷിക്കാന്‍ നാടുപേക്ഷിച്ചവര്‍: പി എം സാദിഖലി, പ്രശ്നങ്ങള്‍ കാണാതെ പോകരുത്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രീയനിറം കാണരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി. നാടിനെ സംരക്ഷിക്കാന്‍ നാട് ഉപേക്ഷിച്ചുപോയവരാണ് പ്രവാസികള്‍. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ധാരാളമാണ്. അവ കാണാതെ പോകുന്നത് കടുത്ത അനീതിയാണ്. കേരള പ്രവാസി ലീഗ് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമായി സമരാംഗങ്ങളുടെ സംസ്ഥാനതല സംഗമവും ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.എം സാദിഖലി.

കോഴിക്കോട് സിഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എസ്.വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി ചെര്‍ക്കളം അനുസ്മര പ്രഭാഷണം നടത്തി. ബോംബെയില്‍ മലയാളികള്‍ കുടിയിറക്ക് ഭീഷണി നേരിട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സംഘ്പരിവാറിന്റെ സ്വാധീനം തടയു്ന്നതില്‍ ചെര്‍ക്കളം അബ്ദുല്ല പ്രധാന പങ്കുവഹിച്ചു. മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു. സാമൂഹിക ബാധ്യതകള്‍ നിറവേറ്റുന്നതിലും മുന്‍പന്തിയില്‍ ആയിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.

pmsadiqueali

ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍ സ്വാഗതം പറഞ്ഞു. കാപ്പില്‍ മുഹമ്മദ് ഷാ, കെ.സി അഹമ്മദ്, പി.എം.കെ കാഞ്ഞിയൂര്‍, എം.എസ് അലവി, ജലീല്‍ വലിയകത്ത്, സി.പി.വി അബ്ദുല്ല, കെ.പി ഇമ്പിച്ചിമമ്മു ഹാജി, ടി.എച്ച് കുഞ്ഞാലിഹാജി, കെ.വി മുസ്തഫ, കെ. നൂറുദ്ദീന്‍, സി.കെ അഷറഫലി, കെ.കെ അലി, മുഹ്‌സിന്‍ ബ്രൈറ്റ്, ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍, സി. മുഹമ്മദ് അലി, ഹുസൈന്‍ കമ്മന, പി.എം ബാവ, കരാളത്ത് പോക്കര്‍ഹാജി സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about pm sadiq ali about expats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X