കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ജാര്‍ഖണ്ഡ് ഹൈക്കോടതി നീക്കി; വിമര്‍ശകര്‍ക്കുള്ള പാഠമെന്ന് നേതാക്കള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സംഘടനക്കെതിരെ ഒരു വിഭാഗം നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി സംഘടനക്കെതിരെ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പും താക്കീതുമാണ് ഈ ഹൈക്കോടതി വിധി. ഇത്തരമാളുകള്‍ ഇനിയെങ്കിലും സംഘടനക്കെതിരായ മര്‍ദ്ദന, പീഢന, പകപോക്കല്‍ നയങ്ങള്‍ അവസാനിപ്പിക്കണം.

<strong>മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം</strong>മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം


രാജ്യത്തെ നീതിപീഠങ്ങളിലെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ അന്യായമായ ഈ നടപടിക്കെതിരെയുള്ള ജാര്‍ഖണ്ഡ് കോടതി വിധി. ഇത് കോടതികളിലുള്ള വിശ്വാസം കൂട്ടുകയാണ്. രാജ്യത്തെ ഭരണാധികാരികളും എക്‌സിക്യുട്ടിവും ചെയ്യുന്ന തെറ്റായ നടപടികളെ തിരുത്തുകയാണ് കോടതി ഇതിലൂടെ ചെയ്തിരിക്കുന്നത്. നിരോധനത്തിന് വേണ്ടിയുള്ള നിരോധനമായിരുന്നു ജാര്‍ഖണ്ഡില്‍ നടന്നത്. കാരണമായി പറഞ്ഞ ഭീകരബന്ധമുള്‍പ്പെടെ ഒരു കാര്യവും സംസ്ഥാന ഭരണകൂടത്തിനു കോടതിയില്‍ തെളിയിക്കുവാന്‍ സാധിച്ചില്ല.

Popular Front

നിയമപോരാട്ടത്തിന് അഭിഭാഷകര്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവരുടെയെല്ലാം പിന്തുണ ലഭിച്ചു. ജാര്‍ഖണ്ഡില്‍ നിരോധിക്കപ്പെട്ട പതിനാറാമത്തെ സംഘടനയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. തൊഴിലാളി സംഘടനകള്‍ വരെ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ നിരോധിക്കപ്പെട്ട സംഘടനകളൊന്നും അതിനെ നിയമപരമായി ചോദ്യംചെയ്യാത്തതുകൊണ്ടാണ് ഭരണകൂടം ഇത്തരമൊരു സമീപനം തുടര്‍ന്നതെന്നും നേതാക്കള്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ അബ്ദുള്‍ വാഹിദ് സേട്ട്, ഇ.എം അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about popular front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X