കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ വീണ്ടും എലിപ്പനി മരണം: നഗര പരിധിയിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കും

  • By Desk
Google Oneindia Malayalam News

വടകര: പ്രളയക്കെടുതിക്ക് പിന്നാലെ വടകര നഗര പരിധിയിൽ എലിപ്പനിയുടെ സാന്നിധ്യം. മൂന്ന് മരണവും ഉണ്ടായതോടെ വടകര നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പിലാക്കാൻ തീരുമാനിച്ചു.എൻ.ആർ.എച്ച്.എം വാർഡ് തല കമ്മറ്റികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, വീടുകൾ തോറും ലഘുലേഖ വിതരണം, എൻആർഎച്ച്എം കൺവീനർ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഫീവർ സർവ്വേ നടത്തി പനി ബാധിതരെ കണ്ടെത്തൽ, പ്രതിരോധ ഗുളിക വിതരണം എന്നിവ നടത്തും. മലിന ജല സമ്പർക്കമുള്ളവർ മുൻ കരുതലായി പ്രതിരോധ ഗുളിക കഴിക്കണം.

ജില്ലാ ആശുപത്രി, ബീച്ചിലെ കുടുംബാരോഗ്യ കേന്ദ്രം, കല്ലുനിര ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ പ്രതിരോധ ഗുളിക ലഭ്യമാകും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ന്(4ന്)കാലത്ത് 11 മണിക്ക് കൗൺസിലർമാർ , ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, എന്നിവരുടെ അടിയന്തിര യോഗം സാംസ്‌കാരിക നിലയത്തിൽ ചേരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ratfeverdeathclt-

വടകര നഗരസഭയിൽ വീണ്ടും എലിപ്പനി മരണം. പഴങ്കാവിലെ തെക്കെപഴങ്കാവിൽ നാരായണി അമ്മ (84) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കടുത്ത ക്ഷീണത്തെത്തുടർന്ന് ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡ്രിപ്പ് എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാത്രിയിൽ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യആശുപത്രിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പുലർച്ചെ നാലുമണിയോടെ മരിച്ചു. എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത് പിന്നീടാണ്.

Recommended Video

cmsvideo
എലിപനിയെ എങ്ങനെ പ്രതിരോധിക്കാം? | Oneindia Malayalam

ഭർത്താവ്: നാരായണൻ നായർ. മക്കൾ: സുരേഷ് ബാബു (മസ്‌ക്കറ്റ്), ഉണ്ണികൃഷ്ണൻ, സുധ, പരേതരായ സതീദേവി, വിശ്വനാഥൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, സത്യൻ, പ്രീത, പ്രേമ.
സഹോദരങ്ങൾ: കെ സി.ഗംഗാധരൻ, ഭാസ്‌കരൻ (റിട്ട. ഡെപ്പ്യൂട്ടി തഹസിൽദാർ), സരോജിനി അമ്മ, ജാനു അമ്മ, ബാലൻ, ശ്രീധരൻ, രവീന്ദ്രൻ.ശവസംസ്‌കാരം ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

Kozhikode
English summary
kozhikode local news about rat fever death reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X