റേഷന്‍കാര്‍ഡ് : അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന തുടങ്ങി, കാര്‍ഡുടമകള്‍ക്കെതിരെ പിഴയും നടപടിയും!!
കൊയിലാണ്ടി: താലൂക്കില്‍ റേഷന്‍കാര്‍ഡുകളിലെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനകള്‍ ആരംഭിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ വേളൂരില്‍, ആഗസ്റ്റ് ഒന്നിന് നടത്തിയ പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന 11 കാര്‍ഡുള്‍പ്പെടെ 17 അനര്‍ഹമായ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി.
നിരവധി ആളുകള്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നു എന്നുള്ള പരാതികള്‍ ലഭ്യമായതിനാലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടിയുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എം.പി ശ്രീജ, എം.ശ്രീജു, എ.കെ സതീഷ്ചന്ദ്രന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

പിടിക്കപ്പെടുന്ന കാര്‍ഡുടമകള്‍ക്കെതിരെ പിഴ ഒടുക്കുന്നതിനോടൊപ്പം, നിയമനടപടികളും സ്വീകരിക്കും. കാര്‍ഡുടമകള്‍ക്ക് ഇനിയും താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി അനര്‍ഹമായ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് അവസരമുണ്ട്. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരും.
തപാല്‍ പെന്‍ഷന്‍ അദാലത്ത് പോസ്റ്റ് ഓഫീസുകള്‍/ബാങ്കുകള്‍ വഴി പെന്‍ഷന്‍ കൈപ്പറ്റുന്ന പോസ്റ്റല്‍, ഫാമിലി പെന്‍ഷന്‍കാര്‍ക്കായി തപാല്‍ വകുപ്പ് 2018 സെപ്റ്റംബര്‍ 18ന് രാവിലെ 10ന് തപാല്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും. വടക്കന്‍മേഖലാ അദാലത്ത് കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും.












Click it and Unblock the Notifications