കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടിലേക്ക് കോഴിക്കോടിന്റെ കരുതലുമായി അവസാന ലോറിയുമെത്തി: കോഴിക്കോട്ടുകാരെ പുകഴ്ത്തി കളക്ടര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പേമാരി പെയ്തിറങ്ങിയ കുട്ടനാട്ടിലേക്ക് കോഴിക്കോടിന്റെ സഹായവുമായി അവസാന ലോറിയും ലാന്‍ഡ് ചെയ്തു. ഭക്ഷണസാധനങ്ങളുമായി 15ാമത്തെ ലോറിയാണ് കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലെത്തിയത്. കോഴിക്കോട് ജില്ലാ കലക്റ്റര്‍ പ്രത്യേക മുന്‍കൈയെടുത്താണ് കുട്ടനാടിലേക്ക് സാധനങ്ങള്‍ എത്തിച്ചത്. മറ്റൊരു ജില്ലയുടെ കാര്യത്തില്‍ ഇടപെടേണ്ടതുണ്ടോ എന്ന സ്‌നേഹപൂര്‍ണമായ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയാണ് കോഴിക്കോട്ടുകാരുടെ ഈ കരുതലെന്ന് കലക്റ്റര്‍ യു.വി ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം:

കോഴിക്കോടിന്റെ സ്നേഹ സമ്മാനങ്ങളുമായി 15- മത്തെ ലോറി ഇന്ന് ആലപ്പുഴയിലെത്തും. ഈ ഒരു സംരംഭം തുടങ്ങിയപ്പോൾ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് മറ്റൊരു ജില്ലയുടെ കാര്യത്തിൽ നമ്മളിങ്ങനെ ഇടപെടുന്നത്, അതിന് വേണ്ട പിന്തുണ കിട്ടുമോ, അത് അവർക്ക് ഇഷ്ടമാകുമോ എന്നൊക്കെ. കോഴിക്കോടൻ ജനതയുടെ ആത്മാർത്ഥമായ സ്നേഹവും നന്മയും സഹായ മനോഭാവവും കഴിഞ്ഞ ഒരു വർഷമായി അടുത്ത് അനുഭവിച്ചറിയുന്ന ഞാൻ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ഉത്തരം കഴിഞ്ഞ 10 ദിനങ്ങളിലായി കോഴിക്കോടൻ ജനത അവരുടെ സ്നേഹ സമ്മാനങ്ങളിലൂടെ നൽകി. ഇതോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ് ആലപ്പുഴയിലേയും കോട്ടയത്തിലേയും ജില്ലാ കലക്ടർമാരുടെ സഹകരണം. ഇത്തരമൊരാശയും മുന്നോട്ട് വെച്ചപ്പോൾ അവർ ഇരുകൈകളും നീട്ടി ഈ ഉദ്യമത്തെ സ്വാഗതം ചെയ്തു. അത് കാര്യങ്ങൾ എളുപ്പമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നിന്നും ആലപ്പുഴയിൽ നിന്നുമായി ഒത്തിരി പേരാണ് എന്നെ നേരിട്ട് വിളിച്ചും സന്ദേശമായും കോഴിക്കോട്ടുകാരുടെ സ്നേഹത്തിന് നന്ദി അറിയിച്ചത്.

rehabilitationwork-

ഒട്ടനവധി നന്മ മരങ്ങൾ നമുക്ക് മാതൃകയായി സഹായം നൽകുന്ന കാര്യം അറിഞ്ഞപ്പോൾ വീട്ടിലുള്ളതൊക്കെയെടുത്ത് നൽകിയ ഫാത്തിമ, താൻ വളരെക്കാലമായി കരുതി വെച്ച നാണയത്തുട്ടുകൾ എടുത്ത് നൽകിയ അവരുടെ വളർത്തുമകൻ, നിസ്വാർത്ഥ സേവനം നൽകിയ ചുമട്ടു തൊഴിലാളികൾ കൂടെ സഹായങ്ങൾ വാരിക്കോരി നൽകിയ വാണിജ്യ വ്യവസായ പ്രമുഖർ, നമ്മുടെ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, നല്ലവരായ നാട്ടുകാർ എന്നിങ്ങനെ ഒട്ടനവധിപേർ കൈകോർത്തപ്പോൾ 10 ടണ്‍, അരി 10 ടണ്‍ ഗോതമ്പ് ഉൾപ്പെടെ നമുക്ക് നൽകാനായത് നിരവധി സാധനങ്ങളാണ്. കുടാതെ വിലമതിക്കാനാവാത്ത സ്നേഹവും.പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിനേറെയും കൂട്ടായ്മയുടെയും നല്ലൊരു മാതൃക മുന്നോട്ട് വെക്കാനായതിൽ നമുക്കേവർക്കും അഭിമാനിക്കാം. ഈ വിജയം തുടർന്നും ഇത്തരം സംരംഭങ്ങൾ ഏറ്റെടുത്ത് നടത്താൻ നമുക്കും മറ്റുള്ളവർക്കും ഊർജ്ജമേകുമെന്ന കാര്യത്തിൽ സംശയമില്ല.

Kozhikode
English summary
Kozhikode Local News about relief activities for kuttanadu natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X