13,000 രൂപയ്ക്ക് എന്തൊക്കെ കിട്ടുമോ അതൊക്കെ വാങ്ങണം; ഇതാണ് ഒരു മനുഷ്യ സ്‌നേഹിയുടെ മനസ്
കോഴിക്കോട്: ദുരിതക്കാഴ്ചകള്‍ക്കിടയിലും ഈ ചിങ്ങമാസത്തില്‍ കേരളമെങ്ങും കണ്ടുകൊണ്ടിരിക്കുന്നത് മനുഷ്യത്വം പൂത്തുലഞ്ഞുനില്‍ക്കുന്ന കാഴ്ചകള്‍. കോഴിക്കോട്ടെ ഹോംഷോപ്പ് കുടുംബാംഗങ്ങളുടെയും മറ്റു 33 പേരുടെയും സഹായത്താല്‍ വിവിധ സാധനങ്ങള്‍ ഞായറാഴ്ച വയനാട് കലക്ടറേറ്റിലെ റിലീഫ് സെന്ററില്‍ എത്തിച്ചു.
കൊയിലാണ്ടിയിലെയും മുതുകാടിലെയും ദുരിതാശ്വാസ ക്യാമ്പിലേക്കും സഹായങ്ങള്‍ നല്‍കാന്‍ ഹോംഷോപ്പ് അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനുവേണ്ടി ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ അക്കൗണ്ടില്‍ ഇരുപത്തിയയ്യായിരം രൂപ നിക്ഷേപിക്കുകയും ചെയ്തു.

ദുരിതാശ്വാസ സഹായങ്ങളുമായി വണ്ടി പുറപ്പെടുന്നതിന് മുമ്പ് ഓടിക്കിതച്ചുവന്ന് കയ്യിലുള്ള 13,000 രൂപയ്ക്ക് എന്തൊക്കെ കിട്ടുമോ അതൊക്കെയും വാങ്ങി അതുകൂടി കൊണ്ടുപോകണമെന്ന് അപേക്ഷിച്ച കൊയിലാണ്ടിക്കാരനായ ഇലക്ട്രീഷ്യന്‍ ഉണ്ണികൃഷ്ണന്‍. കടകള്‍ തോറും കയറിയിറങ്ങി തങ്ങളെക്കൊണ്ട് ആവും വിധം ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച ഹോംഷോപ്പിലെ അംഗങ്ങളായ ഷിനി, അരുണിമ, ബിന്ദു, ഷീബ, നിഷ തുടങ്ങിയ വനിതാപ്രവര്‍ത്തകര്‍. എല്ലാവരും ഒരേ മനസ്സോടെ നിന്നു.
ചെങ്ങന്നൂരിലേക്കും സഹായം എത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. എല്ലാവരും കഴിയാവുന്ന തരത്തില്‍ സഹായങ്ങള്‍ കൊയിലാണ്ടിയിലെ ഹോംഷോപ്പില്‍ എത്തിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സതീശന്‍ കെ, ഖാദര്‍ വെള്ളിയൂര്‍, ഷീബ പി, പ്രസാദ് കൈതക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Recommended Video

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications