കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോടിന്റെ സഹായപ്രവാഹം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായ പ്രവാഹം തുടരുകയാണ്. ചൊവ്വാഴ്ച സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ കോഴിക്കോട് ഘടകം 150 ചാക്ക് അരി നല്‍കി. ദുരന്ത മേഖലകളിലേക്ക് അരി വിതരണത്തിന് എത്തിക്കുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വി മുസ്തഫ, സെക്രട്ടറി സജിത് കെ, ജനറല്‍ സെക്രട്ടറി ഹനീഫ കെ.എം, ട്രഷറര്‍ ജാബിര്‍ കെ.സി, എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായ മോഹന്‍ലാല്‍ കെ, ഷിനോജ് എം.ടി, അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചേലിയ യുവജനവായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കായി ശേഖരിച്ച വസ്ത്രങ്ങളും ജില്ലാ കലക്ടര്‍ക്ക് കൈമാറി. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ വസ്ത്രങ്ങള്‍ സംഭാവനയായി നല്‍കി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിരവധി വീടുകളില്‍ നിന്നും വായനശാല പ്രവര്‍ത്തകര്‍ പുതിയ വസ്ത്രങ്ങള്‍ ശേഖരിച്ചു. ശേഖരിച്ച വസ്ത്രങ്ങള്‍ വായനശാല പ്രവര്‍ത്തകര്‍ ജില്ലാകലക്ടര്‍ക്ക് കൈമാറി.

floodkerala

ജില്ലയില്‍ ദുരിതാശ്വാസ നിധിയിലേക്ക് വി.കെ.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ നല്‍കി. വി.കെ.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എം.എല്‍.എ യുമായ വികെസി മമ്മദ് കോയയുടെ നേതൃത്വത്തില്‍ തുക ജില്ല കലക്ടര്‍ യു.വി ജോസിന് കൈമാറി. വി.കെ.സി ഡയറക്ടര്‍മാരായ കെസി ചാക്കോ, വി റഫീഖ്, അബ്ദുള്‍ സലാം, എം.ബാബു എന്നിവര്‍ പങ്കെടുത്തു.

സ്റ്റാഫ് കൗണ്‍സില്‍ ഡി.എം.ഒ ഹെല്‍ത്ത് കോഴിക്കോട്, ഡി.എം.ഒ ഡോ. വി. ജയശ്രീ, സീനിയര്‍ സൂപ്രണ്ട് സുനില്‍കുമാര്‍ കെ.പി, സ്റ്റാഫ് കൗണ്‍സില്‍ ട്രഷറര്‍ സി.പി സനല്‍കുമാര്‍, ജോയിന്റ് കണ്‍വീനര്‍ കെ ജോഷികുമാര്‍ എന്നിവര്‍ സംയുക്തമായി 20,000 രൂപ ജില്ല കലക്ടര്‍ യു.വി ജോസിന് നല്‍കി.

Kozhikode
English summary
Kozhikode Local News about relief fund contribution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X