കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടങ്ങള്‍ നേരിടാന്‍ കരിപ്പൂരില്‍ എയര്‍പോര്‍ട്ടില്‍ വിദഗ്ധ പരിശീലനം തുടങ്ങി: കേരളത്തില്‍ ആദ്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന് ഇരയായവരെ സഹായിക്കാന്‍ രാജ്യത്തെ വിമാനത്താവള ജീവനക്കാര്‍ക്ക് കഴിയണമെങ്കില്‍ അനുയോജ്യമായ പശ്ചാത്തല സൗകര്യവും കൂടുതല്‍ ഫലപ്രദമായ നടപടികളും ആവശ്യമാണെന്ന് എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സുഭാഷ്‌കുമാര്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അവയെ ഫലപ്രദമായി നേരിടുന്നതിന് പുറമെ പുറത്തേക്ക് സഹായം എത്തിക്കുവാനും യു.എന്‍.ഡി.പി-ഡി.എച്ച്.എല്‍ പരിശീലനം ജീവനക്കാര്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പോഗ്രാം, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, ഡ്യൂഷെ പോസ്റ്റ് ഡി.എച്ച്.എല്‍ ഗ്രൂപ്പ് എന്നിവ സംയുക്തമായി വിമാനത്താവളങ്ങളില്‍ നടപ്പിലാക്കുന്ന ഗാര്‍ഡ് (ഗെറ്റ് എയര്‍പോര്‍ട്ട് റെഡി ഫോര്‍ ഡിസാസ്റ്റര്‍) പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വിമാനത്താവളത്തിലെ വൈമാനികരടക്കമുള്ളവര്‍ക്കാണ് പരിശീലനം തുടങ്ങിയത്.

airport-153

കാലാവസ്ഥാ വ്യതിയാനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ മികച്ച സംവിധാനത്തിന്റെ ആവശ്യമുണ്ടെന്ന് യു.എന്‍.ഡി.പി അസിസ്റ്റന്റ് കണ്‍ട്രി ഡയറക്ടര്‍ പ്രീതി സോണി അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സഹായമെത്തിക്കാന്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുവാനാണ് ഇത്തരം ശില്പശാലകളെന്ന് ഡി.എച്ച്.എം ഗ്രൂപ്പ് ഹുമാനിറ്റേറിയന്‍ ഡയറക്ടര്‍ ക്രിസ് വീറ്റ്‌സ് പറഞ്ഞു.

രാജ്യത്ത് ഇതുവരെയായി ഗുവാഹത്തി - ചെന്നൈ വിമാനത്താവളങ്ങളിലാണ് ഗാര്‍ഡ് പരിശീലനം ലഭ്യമാക്കിയിട്ടുള്ളത്. ഇതിന് ശേഷമാണ് കേരളത്തില്‍ നിന്നാദ്യമായി കരിപ്പൂരില്‍ പരിശീലനം നടത്തുന്നത്. ഇന്ത്യക്കു പുറമെ അര്‍മീനിയ, ബംഗ്ലാദേശ്, മാസഡോണിയ, മാലിദ്വീപ്, നേപ്പാള്‍, പനാമ, പെറു, ഫിലിപ്പൈന്‍സ്, സീഷെല്‍സ്, ശ്രീലങ്ക, തുര്‍ക്കി എിവിടങ്ങളിലായി 40 വിമാനത്താവളങ്ങളിലാണ് ഇതുവരെ നടപ്പിലാക്കിയത്. ഗാര്‍ഡ് പരിശീലകരെയും പരിശീലന സാമഗ്രികളും ഡ്യൂഷെ പോസ്റ്റ് ഡി.എച്ച്.എല്‍ ഗ്രൂപ്പാണ് സൗജന്യമായി നല്‍കുന്നത്. സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അഥോറിറ്റികളുമായി ബന്ധപ്പെട്ട് പ്രൊജക്ട് നടപ്പാക്കുകയാണ് യു.എന്‍.ഡി.പി ചെയ്യുന്നത്. പരിശീലനത്തിനും സാമഗ്രികള്‍ക്കും ജര്‍മന്‍ സര്‍ക്കാറില്‍നിന്ന് യു.എന്‍.ഡി.പിക്ക് സഹായം ലഭിക്കുന്നുണ്ട്. അപകടസാധ്യത ശരാശരിയിലും കൂടുതലുള്ള രാജ്യങ്ങളില്‍ പുതുതായി രൂപകല്പന ചെയ്ത ട്രെയിന്‍ഡ് ഫെസിലിറ്റേറ്റര്‍ പരിപാടിയും ഈ ശില്പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം ആഗസ്റ്റ് 10 വരെ തുടരും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ വിദഗ്ദരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

Kozhikode
English summary
Kozhikode Local News about relief training for airport staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X