കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോളിബോള്‍ അസോസിയേഷനില്‍ പോര്‍വിളിയുടെ സ്മാഷുകള്‍; ഒടുവില്‍ രാജിയും സസ്‌പെന്‍ഷനും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 66ാമത് സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒടുവില്‍ അസോസിയേഷനിലെ രാജിയിലും സസ്‌പെന്‍ഷനിലും കലാശിച്ചു. കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.രാജീവനാണ് സ്ഥാനം രാജിവെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അസോസിയേഷനിലെ ഏതാനും ചില ഭാരവാഹികളുടെ ഏകാധിപത്യപരമായ നടപടിയില്‍ പ്രതിഷേധിച്ചും 66 -ാമത് സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിലും വരവു ചെലവു കണക്കുകളിലും ഉണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതില്‍ സംസ്ഥാന അസോസിയേഷന്‍ പരാജയപ്പെട്ടതിലുമാണ് രാജിയെന്ന് പി രാജീവന്‍ പറഞ്ഞു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അസോസിയേഷനില്‍ നിന്നും പുറത്താക്കുവാനുള്ള ചില വ്യക്തികളുടെ ഗൂഡാലോചന നടക്കുകന്നതായും അദ്ദേഹം പറഞ്ഞു.

അതെസമയം സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വൈസ് പ്രസിഡന്റ് പി രാജീവനെ സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ളി ജേക്കബ് അറിയിച്ചു. കോഴിക്കോട് നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. കെ സി ഏലമ്മ ചെയര്‍മാനും വി പി പവിത്രന്‍ കവീനറുമായ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നും അവര്‍ പറഞ്ഞു.

volleyball-1

കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ബഹളത്തില്‍ കലാശിച്ചിരുന്നു. കണക്കുകളില്‍ വ്യക്തതയില്ലെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. ഓഡിറ്റ് ചെയ്തിട്ടുമില്ലത്രെ. ഇതെ കുറിച്ച അന്വേഷക്കാന്‍ ആറംഗ സമിതിയെ അന്ന് നിയോഗിച്ചിരുന്നു. ഈ സമതിയില്‍ രാജീവനും അംഗമാണ്. ക്രമക്കേടുകളുടെ വിശദ വിവരം ഈ സമിതി കൂടിയാലെ അറിയൂവെന്ന് രാജീവന്‍ പറയുന്നു.

കടുത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി രാജീവന്‍ രാജിവെച്ചത്. ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ജനറല്‍ കണ്‍വീനറും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറിയുമായ പ്രൊഫ. നാലകത്ത് ബഷീറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി പ്രഖ്യാപിച്ചത്. ദേശീയ വോളിയില്‍ ജനറല്‍ കവീനറുടെ വണ്‍മാന്‍ ഷോയാണ് നടത്. പല സബ് കമ്മിറ്റി കണ്‍വീനര്‍മാരും പണം ചെലവഴിച്ച വിവരം പോലുമറിഞ്ഞില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കണക്ക് ഓഡിറ്റ് ചെയ്തതായി അറിയില്ല. സ്‌പോര്‍ട്‌സ് കൗസിലിന്റെ അന്വേഷണം നേരിട്ടിട്ടുള്ള ഒരാള്‍ ജനറല്‍ കവീനര്‍ ആകാന്‍ പാടില്ലായിരുന്നു. അര്‍ജ്ജുന അവാര്‍ഡ് ജേതാവിനെ 'കാലുനക്കി' എന്നുവരെ വിളിച്ച വ്യക്തിയാണ് ഇദ്ദേഹം. മാത്രമല്ല വിജിലന്‍സ് അന്വേഷണം വരെ നടക്കുന്നുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റെദ്ദാക്കിയതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തു നിന്നും നാലകത്ത് ബഷീറിനെ മാറ്റിയതാണ്. സെക്രട്ടറിയുടെ ചുമതലയില്‍ വേറേയാള്‍ വന്നെങ്കിലും ബഷീര്‍ തന്നെയാണ് പിന്‍ സീറ്റിലിരുന്ന് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് രാജീവന്‍ ആരോപിച്ചു.

ഫൈനല്‍ ദിവസം കള്ള ബാഡ്ജ് അടിച്ചുവെത് ആരോപണം മാത്രമാണ്. അഴിമതിക്കെതിരെ പ്രതികരിക്കുവരെ പുകച്ചു പുറത്തു ചാടിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പി അനൂപ്, സന്തോഷ് നെച്ചൂളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about resignation and suspension in volley ball association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X