കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയുടെ കാര്യത്തില്‍ ഹൈന്ദവരുടെ ആശങ്കകള്‍ പരിഹരിക്കണം: മുസ്ലിം സര്‍വീസ് സൊസൈറ്റി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദത്തില്‍ ക്ഷേത്രം തന്ത്രിമാര്‍, ഹിന്ദു ആചാര്യന്‍മാര്‍, ഹൈന്ദവ സംഘടകള്‍ എന്നിവര്‍ പ്രകടിപ്പിക്കു ആശങ്കകള്‍ പരിഗണിക്കണമെന്ന് മുസ്ലിം സര്‍വിസ് സൊസൈറ്റി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. വിശ്വാസ കാര്യങ്ങളില്‍ കോടതികള്‍ മാറ്റത്തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നത് ആശ്വാസ്യമല്ല. കുര്‍ബാന നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്റെ നിര്‍ദേശവും സമാന സ്വഭാവമുള്ളതാണ്.

ഇസ്ലാമിക വ്യക്തിനിയമം കോടതികള്‍ക്കോ നിയമനിര്‍മാണ സഭകള്‍ക്കോ മാറ്റാനാവില്ല. ഏക സിവില്‍കോഡ് അസ്വീകാര്യമാണെന്ന് പറയുന്നതും ഇക്കാരണം കൊണ്ടാണ്. അസമില്‍ കൊട്ടിഘോഷിക്കപ്പെട്ട പൗരത്വരജിസ്റ്ററിന്റെ പേരില്‍ ലക്ഷകണക്കിനാളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിക്കാനുള്ള നീക്കം രാഷ്ട്രാന്തരീയമായി അംഗീകരിച്ച മനുഷ്യാവകാശ തത്വങ്ങള്‍ക്കും പതിറ്റാണ്ടുകളായി രാജ്യം ഉയര്‍ത്തിപ്പിടിക്കു മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരാണ്. ദീര്‍ഘകാലം ജനപ്രതിനിധികളായവരും ഉദ്യോഗസ്ഥരായവരും പോലും പൗരത്വത്തില്‍നിന്ന് പുറത്തായത് കണക്കെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. ഒരു വിഭാഗത്തെ അപരവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് രജിസ്റ്റര്‍ തയ്യാറാക്കുന്നതെന്ന ആരോപണത്തിന് ഈ നീക്കങ്ങള്‍ ശക്തിപകരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

mss-

ജില്ലാ വൈസ്പ്രസിഡന്റ് പി.പി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എഞ്ചി. ി മമ്മദ്‌കോയ, പ്രൊഫ. എം. അബ്ദുറഹിമാന്‍, ആര്‍.പി അഷ്‌റഫ്, വി ഇസ്മായില്‍, പി.ടി ഫൈസല്‍, ഡോ. വി.എം അബ്ദുറഹിമാന്‍, സി.പി.എം സഈദ് അഹമ്മദ് സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about sabarimala woman admission and controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X