കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരാധനാകാര്യങ്ങളില്‍ സര്‍ക്കാരും കോടതിയും കൈകടത്തരുതെന്ന് സമസ്ത: മതശാസനകള്‍ അനുസരിച്ച് മതിയെന്ന്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വ്യത്യസ്ത വിശ്വാസ സംഹിതകളും ആചാരാനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളുന്ന മത ആദര്‍ശങ്ങളിലും ആരാധനകളിലും കോടതിയും സര്‍ക്കാരും ഇടപെടുന്നത് ശരിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി. ആചാരാനുഷ്ഠാനങ്ങളും ആരാധനാലയങ്ങളും അതിലേക്കുള്ള പ്രവേശനങ്ങളുമെല്ലാം മതശാസനകളനുസരിച്ച് ക്രമീകരിക്കപ്പെടുന്നതും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതുമാണ്. മതവിശ്വാസികള്‍ അവയെല്ലാം പൂര്‍ണമനസോടെ അംഗീകരിച്ചു വരുന്നതുമാണ്.

skssf-1

അമ്പലങ്ങളും പള്ളികളും മത ചടങ്ങുകള്‍ക്കുള്ളതാണ്. അത് നിര്‍ണയിക്കേണ്ടത് പ്രമാണങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്. മതരഹിതരുടേയും യുക്തിവാദികളുടേയും കുത്സിത താല്‍പര്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരോ കോടതിയോ നിലപാടെടുക്കുന്നത് ഉള്‍ക്കൊള്ളാനാവില്ല. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരാണ് ഇത്തരം നീക്കങ്ങളെന്നും ബന്ധപ്പെട്ടവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ലാ തങ്ങള്‍ ആലപ്പുഴ അധ്യക്ഷനായി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാന വ്യാപകമായി തീവ്രവാദ വിരുദ്ധ കാംപയിന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. എസ്.എം.എഫ് സംസ്ഥാന ജന.സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി.സി.അബ്ദുസ്സമദ് ഫൈസി, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, മുഹമ്മദ് അനസ് ബാഖവി എറണാകുളം, ആര്‍.വി.കുട്ടിഹസന്‍ ദാരിമി , യൂസുഫ് ഫൈസി തിരുവനന്തപുരം, സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, അബ്ദുല്‍ അസീസ് ദാരിമി വടകര, അസ്‌ലം ബാഖവി കോഴിക്കോട്, ഇ.കെ.കുഞ്ഞമ്മദ് മുസ്‌ലിയാര്‍ മലപ്പുറം, സൈതലവി റഹ്മാനി നീലഗിരി, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, ശരീഫ് ദാരിമി കോട്ടയം, ടി.എച്ച്.എ കബീര്‍ അന്‍വരി, എ.കെ.ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും മുജീബ് ഫൈസി വയനാട് നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News about samatha's response on religious things.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X