കന്യാസ്ത്രീക്കു പീഡനം: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വനിതാ സാംസ്കാരിക പ്രവർത്തകർ
കോഴിക്കോട്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കു ദിവസങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിൽ കേരളത്തിലെ എഴുത്തുകാരികള്‍ക്കും സ്ത്രീ സാംസ്കാരിക പ്രവർത്തകര്‍ക്കും വനിതാ മാധ്യപ്രവർത്തകര്‍ക്കും ഉൽകണ്ഠ. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂർണരൂപം ചുവടെ:
ജലന്ദർ ബിഷപ് പദം അലങ്കരിക്കുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കു ദിവസങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിൽ ഞങ്ങൾ അതീവ ഉൽകണ്ഠ രേഖപ്പെടുത്തുന്നു. പ്രതിയെ ഇതുവരെയായും അറസ്റ് ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് കേസ് അട്ടിമറിക്കാനുള്ള എല്ലാ പഴുതുകളും കുറ്റക്കാർക്ക് നൽകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിക്കുവേണ്ടി കേസ് അട്ടിമറിക്കാൻ കന്യാസ്ത്രീക്കു വൻ വാഗ്ദാനങ്ങൾ നൽകിയത് ഇതിന് തെളിവാണ്. സമ്മർദങ്ങൾക്ക് വഴങ്ങാത്ത കന്യാസ്ത്രീയുടെ ജീവന് സുരക്ഷ ഉറപ്പാക്കണം. പ്രതിയെ ഉടൻ അറസ്റ്റു ചെയ്ത് തുടർനടപടികൾ ശക്തിപ്പെടുത്തി കന്യാസ്ത്രീക്കു നീതി ലഭ്യമാക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഒപ്പം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
കെ അജിത, സാറാ ജോസഫ്, ഡോ ഖദീജ മുംതാസ്, ഏലിയാമ്മ വിജയൻ, മേഴ്‌സി അലക്സാണ്ടർ, വിധു വിൻസെന്റ്, ഗീതാ നസീർ, കെ എ ബീന, എസ് ശാരദക്കുട്ടി, അഡ്വ സന്ധ്യ ജെ, സോണിയ ജോർജ്, സരിത വർമ്മ, ജ്യോതി നാരായണൻ, വിമലാ മേനോൻ, ഡോ കെ ജി താര, മിനി സുകുമാർ, സി എസ് ചന്ദ്രിക, ഡോ എ കെ ജയശ്രീ, ടി രാധാമണി, പ്രവീണ കോടോത്, ഡോ ഐറിസ്, മീരാ അശോക്, ആശ ആച്ചി ജോസഫ്, ഡോ എ കെ സുധർമ്മ, സീത വിക്രമൻ, ഷീബ കെ എം, രെജിത ജി, കൊച്ചുറാണി എബ്രഹാം, ഡോ സുപ്രിയ എ ആർ, സീറ്റ ദാസൻ, പിങ്കി വാസൻ, ബി ഇന്ദിര, രാജേശ്വരി നിരീക്ഷ, ശാരിക, അഡ്വ ആനി സ്വീറ്റി, എസ് കെ മിനി, ഷീലാ രാഹുലൻ.












Click it and Unblock the Notifications