മുസ്ലിംകള്‍ക്കുവേണ്ടി സംസാരിച്ചാല്‍ പറയുന്നവരെ വര്‍ഗ്ഗീയവാദികളാക്കുന്നു: ഇടി മുഹമ്മദ് ബഷീര്‍ എംപി
കോഴിക്കോട്: മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി പറഞ്ഞാല്‍ ഇന്ന് പറയുന്നവരെ വര്‍ഗ്ഗീയവാദിയാക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഞങ്ങള്‍ക്ക് കൂടുതല്‍ എംഎല്‍എ മാരുള്ളതുകൊണ്ട് ഇത്ര മന്ത്രി വേണമെന്ന് പറഞ്ഞാലും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കണമെന്ന് പറഞ്ഞാലും ഇതാണവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍. സുലൈമാന്‍ സേട്ട് ഒരിന്ത്യന്‍ വീരഗാഥയെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇ ടി മുഹമ്മദ് ബഷീര്‍ എം പി പുസ്തകപ്രകാശനം നടത്തി.

ഹസന്‍ ചെറുപ്പ എഴുതിയ പുസ്തകം സി.പി കുഞ്ഞിമുഹമ്മദിനു നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു. ടി.പി.ചെറുപ്പ അധ്യക്ഷത വഹിച്ചു. ഹസന്‍ ചെറുപ്പ പുസ്തക പരിചയം നടത്തി. അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തി. ഐ എന്‍ എല്ലിന്റെ രണ്ടു നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെ് നോട്ടിസിലുണ്ടായിരുെങ്കിലും ചടങ്ങിനെത്തിയില്ല.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ ഖാലിദ്, ഐ.എം.സി.സി യു.എ ഇ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി എ ഖാദര്‍, പി.കെ. പാറക്കടവ് എന്നിവര്‍ സിഹിതരായി. ഗുഡ് വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഇസ്മായില്‍ മരിതേരി സ്വാഗതവും ജനറല്‍ സെക്രട്ടറി പി. സിക്കന്ദര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications