കരിങ്കല്‍ ഖനനത്തില്‍ നിന്നും ചെങ്ങോടുമലയെ: സംരക്ഷിക്കാന്‍ ജനകീയ പ്രതിരോധം ഉയരുന്നു, 18ന് സമരം!
പേരാമ്പ്ര: കരിങ്കല്‍ ഖനനത്തില്‍ നിന്നും ചെങ്ങോടുമലയെ സംരക്ഷിക്കാന്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡി മൂലാട്ടും ചെങ്ങോടുമല സംരക്ഷണ സമിതിക്ക് രൂപം നല്‍കി. ഖനനം തുടങ്ങിയാല്‍ പ്രത്യക്ഷമായി ബാധിക്കുന്ന പ്രദേശമാണ് മൂലാട്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെ 160 തോളം ആളുകളാണ് കമ്മിറ്റിയില്‍ എത്തിച്ചേര്‍ന്നത്.
നരയംകുളം, ചെടിക്കുളം, കൂട്ടാലിട, കോളിക്കടവ് എന്നിവിടങ്ങളില്‍ നേരത്തെ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പാലോളി മുക്ക്, കിഴക്കന്‍ മൂലാട്, ആവറാട്ട് മുക്ക് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഈ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഈ മാസം 18 ന് കൂട്ടാലിടയില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നുണ്ട്.

മൂലാട് കമ്മിറ്റി രൂപീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം ഉഷ മലയില്‍ അധ്യക്ഷത വഹിച്ചു. എ. ദിവാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ലിനീഷ്, ലിനീഷ് നരയംകുളം, ടി.എം. കുമാരന്‍, കെ. ഷാലു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. സുനില്‍ (കണ്‍) വി.സി. അമല്‍ (ചെയര്‍) കെ.സി. ശശി (ട്രഷ) കെ.വി. ഷിനു, പി.പി. സജീവന്‍ (ജോ: കണ്‍) ടി.എം. കുമാരന്‍, അരുണ്‍ മലയില്‍ (വൈസ് ചെയര്‍)












Click it and Unblock the Notifications