കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ട്ടി ഓഫിസില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കോടിയേരിയെ വെല്ലുവിളിക്കുന്നു: ടി സിദ്ദിഖ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വരുന്നതിന് മുമ്പ് എല്ലാ സി പി എം ഓഫിസുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാവണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. ഇന്നേവരെ ദേശീയ പതാക ഉയര്‍ത്താത്ത പാര്‍ട്ടി ഓഫിസാണ് എ കെ ജി സെന്റര്‍. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തും സ്വാതന്ത്ര്യ ദിനത്തില്‍ കരിങ്കൊടി ഉയര്‍ത്തിയും ദേശീയ നേതാക്കളെ അപമാനിച്ചും സി പി എം അനുവര്‍ത്തിച്ച അപമാനകരമായ ഭൂതകാലത്തെ എത്ര ശ്രമിച്ചാലും മറച്ചുവെക്കാന്‍ സാധിക്കില്ല.


ബ്രിട്ടീഷുകാര്‍ക്കെതിരായ ക്വിറ്റിന്ത്യാ പ്രമേയം എ ഐ സി സിയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് പില്‍ക്കാല കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. ഹിറ്റ്‌ലറും സ്റ്റാലിനും ബ്രിട്ടനും ഒരുമിച്ചുചേര്‍ന്ന് ഇന്ത്യന്‍ ദേശീയ പ്രക്ഷോഭത്തെ വഞ്ചിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി സി ജോഷി ബ്രിട്ടന് അനുകൂലമായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാള്‍ഡ് മാക്‌സ്‌വെലിന് കത്തെഴുതി സമരക്കാരെ ഒറ്റുകൊടുത്തു.

tsiddique-153

പാര്‍ട്ടി നിലപാട് തെറ്റാണെന്നു പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ വെല്ലൂര്‍ ജയിലില്‍ കിടന്ന എ കെ ജി ഉള്‍പ്പെടെ ശ്രമിച്ചിരുന്നു. പീപ്പിള്‍സ് വാറില്‍ പാര്‍ട്ടി സെക്രട്ടറി പി സി ജോഷി എഴുതിയിരുന്ന ലേഖനങ്ങളിലുള്‍പ്പെടെ സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്‍കാരുടെ ചെരുപ്പ് നക്കി എന്നാണ് വിളിച്ചത്. തൃപയാര്‍ സ്വദേശി സര്‍ദ്ദാര്‍ ഗോപാലകൃഷ്ണന്‍ എങ്ങനെ രക്തസാക്ഷിയായെന്ന് ഇന്നത്തെ നേതാക്കള്‍ പുതു തലമുറയോട് പറയാന്‍ തയ്യാറാവണം. 1950 ജനുവരി 26ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ ദേശീയ പതാക വലിച്ചു കീറി പകരം കരിങ്കൊടി ഉയര്‍ത്തി. ദേശീയപതാക കീറുന്നതിന് ഇടയില്‍ പോലീസിന്റെ അടിയേറ്റാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ മരിച്ചത്.


സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അതിനെ അംഗീകരിക്കാതെ 1963 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരിദിനമായി ആചരിച്ചു. 1962ലെ ഇന്ത്യ-ചൈന യുദ്ധ സമയത്ത് ചൈനക്ക് അനുകൂലമായാണ് ഇ എം എസ് ഉള്‍പ്പെടെ നിലപാടെടുത്തത്. 'നാം നമ്മുടേതെന്നും ചൈന അവരുടേതെന്നും വാദിക്കുന്ന ഒരു ഭൂപ്രദേശം എന്ന ഇ എം എസിന്റെ കുപ്രസിദ്ധമായ പരാമര്‍ശം ഇക്കാലത്തുണ്ടായതാണ്. ഇത്തരത്തില്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമായി എന്നും നിലകൊണ്ടവര്‍ എങ്ങനെ ദേശീയ പതാക ഉയര്‍ത്തുമെന്ന് സിദ്ദിഖ് ചോദിച്ചു. ഗാന്ധിജിയെ വാര്‍ദ്ധയിലെ കള്ള സന്യാസിയെന്നും സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്‍കാരുടെ ചെരുപ്പ് നക്കിയെന്നും നെഹ്‌റുവിനെ ബ്രിട്ടീഷ് ഏജന്റെന്നും വിളിച്ചവര്‍ ഇന്ന് അവരുടെ പരിപാടിക്ക് ഈ നേതാക്കളുടെ ഫോട്ടോ വെക്കുന്നത് കുറ്റബോധം കൊണ്ടാണ്.

ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ ഇനി മേല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് നിരവധി തവണ മാപ്പെഴുതി കൊടുത്ത വീര്‍ സവര്‍ക്കറുടെ പിന്‍ഗാമികളായ സംഘ്പരിവാറിനും സ്വാതന്ത്യദിനം ആഘോഷിക്കാന്‍ എന്തര്‍ഹതയാണുള്ളതെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

Kozhikode
English summary
Kozhikode Local News about t siddique challenge kodiyeri balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X