കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുക്കത്ത് യുവാക്കള്‍ പിടിയിലായത് 50 കിലോ കഞ്ചാവുമായി: രാജ്യത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയെന്ന് !

  • By Desk
Google Oneindia Malayalam News

മുക്കം: ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവു പായ്ക്കറ്റുകളുമായി രണ്ടു പേര്‍ പൊലീസ് പിടിയിലായി. ഇടുക്കി സ്വദേശികളായ അടിമാലി മൈലാടിയില്‍ അഫ്‌സല്‍ (25), ഇരുമ്പുപാലം കുപ്പശേരി ധനീഷ് (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരില്‍നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 50 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. രാജ്യത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് കരുതുന്നതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, താമരശേരി ഡിവൈഎസ്പി പി. ബിനുരാജ് എന്നിവര്‍ പറഞ്ഞു.

ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായത്. കേരളത്തിലെയും കര്‍ണാടകയിലെ ബൈരക്കുപ്പയിലെയും മൊത്തവിതരണക്കാര്‍ക്കുള്ള കഞ്ചാവായിരുന്നു ഇവരുടെ കൈയില്‍. ആന്ധ്രാപ്രദേശിലെ അറക്ക എന്ന സ്ഥലത്തുനിന്ന് കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. കാറിന്റെ ഡിക്കിയില്‍ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലാക്കി പൊതിഞ്ഞുവച്ചു. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

kozhikkode-

അഫ്‌സല്‍ മുന്‍പ് 10 കിലോ കഞ്ചാവുമായി ആന്ധ്രാപൊലീസിന്റെ പിടിയിലായിരുന്നെങ്കിലും കഞ്ചാവും കാറും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. ജയദേവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശോക് കുമാര്‍, മുക്കം എസ്‌ഐമാരായ കെ.പി അഭിലാഷ്, ഇ.ടി അബ്ദുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഷഫീഖ് നീലിയാനിക്കല്‍, മുക്കം എഎസ്‌ഐ ജയമോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സലീം മുട്ടാത്ത്, സിപിഒമാരായ ശ്രീജേഷ്, അനൂപ്, ജിതിന്‍ലാല്‍, അഭിലാഷ്, ഷിബിന്‍, സൈബര്‍ സെല്‍ എഎസ്‌ഐ സത്യന്‍, ദീപക്, ശ്രീകാന്ത് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Kozhikode
English summary
Kozhikode Local News about three men arrested with ganja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X