ട്രെയിനില്‍ എക്‌സൈസ്-ആര്‍പിഎഫ് സംയുക്ത റെയ്ഡ്: പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, സംഭവം കോഴിക്കോട്!
വടകര: തീവണ്ടിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി .എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത റെയ്ഡില്‍ ട്രെയിനിൽ കടത്തുകയായിരുന്ന 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ചൊവാഴ്ച രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
വലിയ സഞ്ചിയിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. മംഗലാപൂരത്ത് നിന്ന് വന്‍തോതില്‍ ട്രെയിനില്‍ പുകയില ഉള്‍പന്നങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഓണക്കാലം അടുത്തതോടെ കടത്ത് കൂടിയിരിക്കുകയാണ്.

പുകയില ഉല്‍പന്നങ്ങള്‍ സഞ്ചിയിലാക്കി ഏതെങ്കിലും സീറ്റിനടിയില്‍ വെക്കുകയും കടത്തുകാരന്‍ മറ്റൊരിടത്ത് നില്‍ക്കുകയുമാണ് രീതി. അതുകൊണ്ടുതന്നെ കടത്തുകാരനെ പിടികൂടാന്‍ കഴിയാറില്ല.പരിശോധനയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്‌കുമാര്‍, ഷിജിന്‍, എസ്.റാണി, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ സി.കെ.സുരേഷ്‌കുമാര്‍, സി.അബ്ബാസ്, ബൈജു എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications