കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിബേറ്റ് വിൽപ്പനയിലേക്ക് മാത്രം ഖാദിയെ ഒതുക്കരുത്: മന്ത്രി ടിപി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഉത്സവനാളുകളിലെ റിബേറ്റ് വിൽപ്പനയിലേക്ക് മാത്രം ഖാദിയെ ഒതുക്കരുതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ബക്രീദ് ഖാദി മേള - 2018 ന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ലളിതമായ രാഷ്ട്രീയ സംസ്കാരത്തിന്റെയും കരവിരുതിന്റെയും പ്രതീകമായ ഖാദിയെ പുനരുജ്ജീവിപ്പിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. കുറഞ്ഞ മൂലധന നിക്ഷേപത്തിൽ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിന് ഖാദിഗ്രാമ വ്യവസായ മേഖലയ്ക്ക് കഴിയും. ഖാദി ഉത്പാദനവും ഉത്പന്നവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിപണിയിലെ ഇടപെടൽ മെച്ചപ്പെടുത്താൽ സർക്കാർ സാധ്യതമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി കൂട്ടിചേർത്തു.

khadifest-1

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യ വിൽപ്പന നടത്തി. സമ്മാന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. ഇത്തവണ വിപണിയിൽ ഇറക്കിയ കുപ്പടം സെറ്റ് മുണ്ടിന്റെ വിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ സോണി കോമത്ത് നിർവഹിച്ചു.


കൗൺസിലർ ജയശ്രീ കീർത്തി, കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം. പരമേശ്വരൻ, കേരള സർവോദയ സംഘം ജനറൽ മാനേജർ യു. രാധ കൃഷ്ണൻ, കണ്ണൂർ സർവോദയ സംഘം സെക്രട്ടറി കെ.വി. വിജയമോഹനൻ, ഡയറക്ടർ (ആർ.ആർ) ടി. ശ്യാംകുമാർ എന്നിവർ ആശംസ അർപ്പിച്ചു. ഖാദി ബോർഡ് മെമ്പർ വേലായുധൻ വള്ളിക്കുന്ന് സ്വാഗതവും പ്രൊജക്ട് ഓഫീസർ ഷാജി ജേക്കബ് നന്ദിയും പറഞ്ഞു.

മേളയോടനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30 ശതമാനം സർക്കാർ റിബേറ്റ് നൽകുന്നുണ്ട്. കൂടാതെ സർക്കാർ, അർദ്ധ സർക്കാർ ജീവനകാർക്ക് 50000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സമ്മാന പദ്ധതിയിൽ വാഗൺ ആർ കാറാണ് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനം അഞ്ച് പവന്റെ സ്വർണ്ണനാണയവും മൂന്നാം സമ്മാനം ഒരു പവൻ വീതവുമാണ് (ജില്ലയിൽ രണ്ട് പേർക്ക്) നൽകുന്നത്. ഓരോ ആഴ്ചയിലും ജില്ലതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മേളയുടെ ഭാഗമായി നൽകുന്നുണ്ട്. 24ന് സമാപിപ്പിക്കുന്ന മേളയുടെ മെഗാ നറുക്കെടുപ്പ് സെപ്തംബർ 19ന് നടക്കും.

Kozhikode
English summary
Kozhikode Local News about tp ramakrishnan's statement on Khadi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X