കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളപ്പൊക്കം: പ്രതിപക്ഷത്തിനെതിരെ വെള്ളാപ്പള്ളി, ഇറങ്ങിപ്പോക്ക് വാര്‍ത്തയുണ്ടാക്കാനെന്ന്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍നിന്ന് പ്രതിപക്ഷം വിട്ടുനിന്നത് നിരുത്തരവാദപരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് വാര്‍ത്തയുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം മലബാര്‍ മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നതിനെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല. മന്ത്രി സുധാകരന്‍ ആലപ്പുഴ ജില്ലയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയാനാകില്ല. അതേസമയം കേരളത്തില്‍ ബിജെപിക്ക് പ്രസക്തി വര്‍ധിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കിട്ടില്ലെന്ന് പറയാനാവില്ല. എല്ലാ ഗ്രൂപ്പുകളെയും ഒരുമിച്ചു പോകാന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കു് സാധിച്ചാല്‍ സംഘാടനമികവിന് അതൊരു ഉദാഹരണമായിരിക്കും.

vellappally-natesan3-

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ലഭിച്ച 20,000 വോട്ടില്‍ ബിഡിജെഎസ് ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളുണ്ട്. എന്നാല്‍ പലര്‍ക്കും ഇതു തുറന്നുപറയാന്‍ മടിയാണ്. സാമൂഹികനീതിയാണ് എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയം. ഒരു രാഷ്ട്രീയ കക്ഷിയുടെയും വാലായോ ചൂലായോ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kozhikode
English summary
Kozhikode Local News about vellappalli nadeshan criticise opposition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X