Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ കൊപ്രാ കളത്തിന് ചുറ്റും കെട്ടിപൊക്കിയ മതിൽ തകർന്നു വീണു; അൻപതോളം വീട്ടുകാർ ആശങ്കയില്‍

വടകര: ചോറോട് പഞ്ചായത്തിലെ പെരുവാട്ടിൻ താഴയിൽ കൂറ്റൻ മതിൽ തകർന്നു വീണു. പ്രകാശ് കഫേയ്ക്ക് പിന്നിലെ കൊപ്ര കളത്തിന് ചുറ്റും കെട്ടി പൊക്കിയ കൂറ്റൻ മതിലിന്റെ ഒരു ഭാഗമാണ് ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ തകർന്നു വീണത്. ഇടുങ്ങിയ വഴിക്ക് ഇരു വശങ്ങളിലായി ഏഴു മീറ്ററോളം ഉയരത്തിലാണ് മതിൽ നിർമ്മിച്ചത്. ഇതിനെതിരെ പ്രദേശവാസികൾ കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്ത് അധികൃതർക്കും,വടകര പോലീസിലും പരാതി നൽകിയിരുന്നു.

wall

എന്നാൽ തുടർ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അൻപതോളം വീട്ടുകാർ സഞ്ചരിക്കുന്ന വഴിയാണിത്. ചെങ്കൽ കൊണ്ട് നിർമ്മിച്ച കൂറ്റൻ മതിലിന്റെ മറ്റു ഭാഗം കൂടി ഏത് നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലാണ്. അപകട ഭീഷണി ഉയർത്തുന്ന മതിലുകൾ പൊളിച്ചു മാറ്റി കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഗ്രാമ പഞ്ചായത്തിനോടും,റവന്യൂ അധികൃതരോടും ആവശ്യപ്പെട്ടു.

wall 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+