മത്തേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ...
മുക്കം: മത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ മുത്തേരി അങ്ങാടിക്ക് സമീപത്തെ ഇറക്കത്തിലാണ് അപകടമുണ്ടായത്. ആലുവയിലേക്കു പോകുകയായിരുന്ന കോടഞ്ചേരി കണ്ണോത്ത് സ്വദേശികളായ മണ്ണാനിയില്‍ മേരി, തോമസ്, ഷാജി, ജോസ്, ബേബി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ജോസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓമശേരി ഭാഗത്തുനിന്നു വന്ന കാറില്‍ മുക്കം ഭാഗത്തുനിന്നു വന്ന ലോറി ഇടിക്കുകായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി വട്ടംതിരിഞ്ഞ് റോഡില്‍ എതിര്‍ദിശയിലേക്ക് മാറിയതായി നാട്ടുകാര്‍ പറഞ്ഞു.

മുത്തേരിയില്‍ വാഹനാപകടങ്ങള്‍ പതിവാണ്. കഴിഞ്ഞയാഴ്ച മലയമ്മ സ്വദേശി ഇവിടെ അപകടത്തില്‍ പെട്ട് മരിച്ചിരുു. അഞ്ച് വര്‍ഷത്തിനിടെ അഞ്ചിലധികം ആളുകള്‍ അപകടങ്ങളില്‍ മരണപ്പെടുകയും പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications