സര്‍ക്കാര്‍ വാക്ക് പാലിച്ചു; പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കി അദാലത്ത്
കോഴിക്കോട്: പ്രളയത്തില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്കായുള്ള രണ്ടാം ഘട്ട അദാലത്ത് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഭൂമിയുടെ ആധാരം വരെയുള്ള രേഖകള്‍ നഷ്ടമായവര്‍ പുതിയ രേഖകള്‍ക്കായി അദാലത്തില്‍ പങ്കെടുത്തു. നടപടി സ്വീകരിച്ച് നാല് റേഷന്‍കാര്‍ഡുകളും ഒരു ഇലക്ഷന് ഐഡി കാര്‍ഡും ഇന്ന് തന്നെ നല്കി. വിദ്യഭ്യാസരേഖകള് നഷ്ടമായവരുടെയും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവരുടെയും പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ നല്കി. പുഷ്പ കുന്നത്തറ, മീനാക്ഷി തുറയൂര്‍, മീനാക്ഷി കുറുവങ്ങാട്, സിന്ധു തുറയൂര്‍ എന്നിവര്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇന്ന് തന്നെ് ലഭ്യമാക്കിയത്.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് തിരികെ ചെന്നവരെ തേടിയെത്തിയത് മുമ്പത്തേതിനേക്കാള്‍ വലിയ ദുരിതമായിരുന്നു. പ്രളയത്തിന്റെ തീവ്രത അവര്‍ തിരിച്ചറിഞ്ഞു. മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്നതുപോലെയല്ല ഇത്തവണ. കണ്ണ് അടച്ച് തുറക്കും മുമ്പ് വെള്ളം വീടും പരിസരവും വിഴുങ്ങിയിരുന്നു. വീട്ടിലെ ആവശ്യ സാധനങ്ങള്‍ പോലും എടുത്തുവയ്ക്കാന്‍ സമയം ലഭിച്ചിട്ടില്ല. കൈയില്‍ കിട്ടിയതുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവുകയാണ് ചെയ്തത്. പ്രധാനപ്പെട്ട രേഖകളെല്ലാം തന്നെ നഷ്ടമായിരുന്നു ജനങ്ങള്‍ക്ക്. ഇവര്‍ക്ക് ആശ്വാസമായിട്ടാണ് സര്‍ക്കാര്‍ പ്രഖ്യാപനം. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്താനുള്ള നിര്‍ദേശം വലിയ അനുഗ്രഹമായി. ജില്ലയില്‍ വടകര ടൗണ്‍ ഹാളിലാണ് താലൂക്കടിസ്ഥാനത്തിലുള്ള അദാലത്തിലേത് ആദ്യത്തേത് നടന്നത്.

പ്രളയജലം കയറി രേഖകള്‍ നഷ്ടമായവര്‍ക്ക് അവ തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള സംസ്ഥാനത്തെ ആദ്യ അദാലത്താണ് വടകര ടൗണ്‍ ഹാളില്‍ നടന്നത്. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ക്കുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാണ് അദാലത്ത്. നഷ്ടമായ എല്ലാതരം രേഖകള്‍ക്കും പകരം പുതിയത് നല്‍കും. നിയമപ്രാബല്യമുള്ള ഒറിജിനല്‍ രേഖകളാണ് നല്‍കുന്നത്.
പ്രളയത്തില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്കായുള്ള രണ്ടാം ഘട്ട അദാലത്ത് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഭൂമിയുടെ ആധാരം വരെയുള്ള രേഖകള്‍ നഷ്ടമായവര്‍ പുതിയ രേഖകള്‍ക്കായി അദാലത്തില്‍ പങ്കെടുത്തു. നടപടി സ്വീകരിച്ച് നാല് റേഷന്‍കാര്‍ഡുകളും ഒരു ഇലക്ഷന് ഐഡി കാര്‍ഡും ഇന്ന് തന്നെ നല്കി. വിദ്യഭ്യാസരേഖകള് നഷ്ടമായവരുടെയും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവരുടെയും പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ നല്കി. പുഷ്പ കുന്നത്തറ, മീനാക്ഷി തുറയൂര്‍, മീനാക്ഷി കുറുവങ്ങാട്, സിന്ധു തുറയൂര്‍ എന്നിവര്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇന്ന് തന്നെ് ലഭ്യമാക്കിയത്.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എം.പി ജയരാജ്, ജില്ലാ നിയമ ഓഫീസര്‍ എം.വി സന്തോഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ പ്രേമന്, വടകര ആര്.ഡി.ഒ അബ്ദുറഹ്മാന്, ജില്ലാ ജഡ്ജ് എം.ആര് അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications