കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ വാക്ക് പാലിച്ചു; പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കി അദാലത്ത്

  • By Lekhaka
Google Oneindia Malayalam News

കോഴിക്കോട്: പ്രളയത്തില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്കായുള്ള രണ്ടാം ഘട്ട അദാലത്ത് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഭൂമിയുടെ ആധാരം വരെയുള്ള രേഖകള്‍ നഷ്ടമായവര്‍ പുതിയ രേഖകള്‍ക്കായി അദാലത്തില്‍ പങ്കെടുത്തു. നടപടി സ്വീകരിച്ച് നാല് റേഷന്‍കാര്‍ഡുകളും ഒരു ഇലക്ഷന്‍ ഐഡി കാര്‍ഡും ഇന്ന് തന്നെ നല്‍കി. വിദ്യഭ്യാസരേഖകള്‍ നഷ്ടമായവരുടെയും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവരുടെയും പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ നല്‍കി. പുഷ്പ കുന്നത്തറ, മീനാക്ഷി തുറയൂര്‍, മീനാക്ഷി കുറുവങ്ങാട്, സിന്ധു തുറയൂര്‍ എന്നിവര്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇന്ന് തന്നെ് ലഭ്യമാക്കിയത്.

കണ്ണിറുക്കി ഹിറ്റായ പ്രിയ കുട്ടൂസ് ഇനി പേടിക്കണ്ട; അറസ്റ്റും കേസും ഇല്ല... സുപ്രീം കോടതി റദ്ദാക്കികണ്ണിറുക്കി ഹിറ്റായ പ്രിയ കുട്ടൂസ് ഇനി പേടിക്കണ്ട; അറസ്റ്റും കേസും ഇല്ല... സുപ്രീം കോടതി റദ്ദാക്കി

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് തിരികെ ചെന്നവരെ തേടിയെത്തിയത് മുമ്പത്തേതിനേക്കാള്‍ വലിയ ദുരിതമായിരുന്നു. പ്രളയത്തിന്റെ തീവ്രത അവര്‍ തിരിച്ചറിഞ്ഞു. മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്നതുപോലെയല്ല ഇത്തവണ. കണ്ണ് അടച്ച് തുറക്കും മുമ്പ് വെള്ളം വീടും പരിസരവും വിഴുങ്ങിയിരുന്നു. വീട്ടിലെ ആവശ്യ സാധനങ്ങള്‍ പോലും എടുത്തുവയ്ക്കാന്‍ സമയം ലഭിച്ചിട്ടില്ല. കൈയില്‍ കിട്ടിയതുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവുകയാണ് ചെയ്തത്. പ്രധാനപ്പെട്ട രേഖകളെല്ലാം തന്നെ നഷ്ടമായിരുന്നു ജനങ്ങള്‍ക്ക്. ഇവര്‍ക്ക് ആശ്വാസമായിട്ടാണ് സര്‍ക്കാര്‍ പ്രഖ്യാപനം. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്താനുള്ള നിര്‍ദേശം വലിയ അനുഗ്രഹമായി. ജില്ലയില്‍ വടകര ടൗണ്‍ ഹാളിലാണ് താലൂക്കടിസ്ഥാനത്തിലുള്ള അദാലത്തിലേത് ആദ്യത്തേത് നടന്നത്.

adalath

പ്രളയജലം കയറി രേഖകള്‍ നഷ്ടമായവര്‍ക്ക് അവ തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള സംസ്ഥാനത്തെ ആദ്യ അദാലത്താണ് വടകര ടൗണ്‍ ഹാളില്‍ നടന്നത്. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ക്കുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാണ് അദാലത്ത്. നഷ്ടമായ എല്ലാതരം രേഖകള്‍ക്കും പകരം പുതിയത് നല്‍കും. നിയമപ്രാബല്യമുള്ള ഒറിജിനല്‍ രേഖകളാണ് നല്‍കുന്നത്.


പ്രളയത്തില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്കായുള്ള രണ്ടാം ഘട്ട അദാലത്ത് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഭൂമിയുടെ ആധാരം വരെയുള്ള രേഖകള്‍ നഷ്ടമായവര്‍ പുതിയ രേഖകള്‍ക്കായി അദാലത്തില്‍ പങ്കെടുത്തു. നടപടി സ്വീകരിച്ച് നാല് റേഷന്‍കാര്‍ഡുകളും ഒരു ഇലക്ഷന്‍ ഐഡി കാര്‍ഡും ഇന്ന് തന്നെ നല്‍കി. വിദ്യഭ്യാസരേഖകള്‍ നഷ്ടമായവരുടെയും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവരുടെയും പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ നല്‍കി. പുഷ്പ കുന്നത്തറ, മീനാക്ഷി തുറയൂര്‍, മീനാക്ഷി കുറുവങ്ങാട്, സിന്ധു തുറയൂര്‍ എന്നിവര്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇന്ന് തന്നെ് ലഭ്യമാക്കിയത്.


ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എം.പി ജയരാജ്, ജില്ലാ നിയമ ഓഫീസര്‍ എം.വി സന്തോഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ പ്രേമന്‍, വടകര ആര്‍.ഡി.ഒ അബ്ദുറഹ്മാന്‍, ജില്ലാ ജഡ്ജ് എം.ആര്‍ അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News:adalath showing loss in flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X