കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വാമി അഗ്നിവേശിനെതിരായ ആക്രമണം തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പ്രസ്താവന ശരിവെക്കുന്നു: ലീഗ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്വാമി അഗ്നിവേശിനെതിരായ ആക്രമണത്തെക്കുറിച്ച് കെപിഎ മജീദ് | Oneindia Malayalam

കോഴിക്കോട്: പൊതുപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ ജാര്‍ഖണ്ഡിലെ പാക്കൂറില്‍ പട്ടാപകല്‍ പരസ്യമായി നടത്തിയ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സ്വാമി അഗ്‌നിവേശിന് എതിരായ വധശ്രമം തീര്‍ത്തും ഒറ്റപ്പെട്ടു പോയതിന്റെ വെപ്രാളമാണ് പ്രകടമാക്കുന്നത്. ജനദ്രോഹ നയത്തെ തുടര്‍ന്ന് പൊതു തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉറപ്പായ സാഹചര്യത്തില്‍ ബിജെപിക്കുണ്ടായ ഹാലിളക്കമാണ് ആക്രമണം വര്‍ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ വികാരം ഇളക്കിവിട്ടും എതിരാളികളെയെല്ലാം കായികമായി നേരിട്ടും ഭീതി വിതച്ചും തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അടുത്തിടെ സ്വാമി അഗ്‌നിവേശ് നടത്തിയ പരാമര്‍ശമാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്. ആദിവാസികളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാക്കൂറില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ബി.ജെ.പി, യുവമോര്‍ച്ച, എബിവിപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ റോഡിലേക്ക് തള്ളിയിട്ട് മര്‍ദിച്ച് അവശനാക്കിയത്.

KPA Majeed

വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനുമുള്ള ബി.ജെ.പി ശ്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സ്വാമി അഗ്നിവേശിനെ പോലും ആക്രമിക്കുന്നവര്‍ അര്‍ത്ഥമാക്കുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം എല്ലാവര്‍ക്കും ഊഹിക്കാം. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ബി.ജെ.പി ഹിന്ദുപാക്കിസ്ഥാനാക്കുമെന്ന ശശി തരൂര്‍ എം.പിയുടെ വിമര്‍ശനത്തെ അക്രമം കൊണ്ട് നേരിട്ട് ആരോപണം ശരിവെച്ചവര്‍ സ്വാമി അഗ്നിവേശിനെതിരായ കിരാത നടപടിയിലൂടെ അക്കാര്യം അരക്കിട്ടുറപ്പിക്കുകയാണ്.

വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ദാസ്യ വേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അംഹിസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ എം.പിയുടെ ഓഫീസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kozhikode
English summary
Kozhikode Local News about Agnivesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X