Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയംപര്യാപ്ത മീനത്തുകര പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ പദ്ധതി തുടങ്ങി

വടകര: മണിയൂര്‍ പഞ്ചായത്തിലെ മീനത്തുകര പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒരു കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കമായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയപ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രം കോഴക്കോട് പ്രൊജക്റ്റ് മാനേജര്‍ കെ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജി്ല്ലാ പഞ്ചായത്ത് അംഗം ആര്‍ ബല്‍റാം, പട്ടിക ജാതി വികസന ഓഫീസര്‍ അനീഷ് പി നായര്‍, കുഴിക്കണ്ടി ബിന്ദു, ആനന്ദവല്ലി, ആര്‍.ഒ മൊയ്തീന്‍, പി .കെ രേഖ, മൂഴിക്കല്‍ ചന്ദ്രന്‍, കൂഴിക്കണ്ടി ബാലകൃഷ്ണന്‍, സി.ടി ബാബുരാജ്, പി നാസര്‍ മാസ്റ്റര്‍, ടി.പി ഭാര്‍ഗ്ഗവ, ടി.എന്‍ മനോജ്, സി.പി ബാബു, കോട്ടപ്പള്ളി ശ്രീധരന്‍, വി.എം ശശി, ഒ. ദിനേശ്, അജേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ നവനീത ടി സ്വാഗതവും വി.എം കുമാരന്‍ നന്ദിയും പറഞ്ഞു.

Abedkar project

അംബേദ്കര്‍ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തില്‍ നാല് കോളനികള്‍ക്ക് ഓരോ കോടി രൂപ വീതമാണ് അനുവദിച്ചത്. തിരുവള്ളൂരിലെ വെള്ളൂക്കര കോളനി, മണിയൂരിലെ മീനത്തുകര കോളനിയിലുമാണ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. മണിയൂര്‍ പാലയാട്, തിരുവള്ളൂര്‍ തുരുത്തി എന്നിവിടങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+