Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടു നഷ്ടപ്പെട്ടവരുടെ വേദന കണ്ടുനില്‍ക്കാനായില്ല; അനില്‍ കുമാര്‍ നല്‍കിയത് കണ്ണായ സ്ഥലത്തെ 21 സെന്റ് ഭൂമി

കോഴിക്കോട്: സഹായിക്കാന്‍ കൈയിലുണ്ടായിരുന്നത് 21 സെന്റ് ഭൂമിയായിരുന്നു. അതൊന്നാകെ ദുരിതബാധിതര്‍ക്ക് സംഭാവന നല്‍കി ഒരു മനുഷ്യസ്‌നേഹി. കൊളളത്തറ വഴുക്കടക്കണ്ടി പി.അനില്‍കുമാരാണ് കോഴിക്കോടന്‍ കുന്നിലെ തന്റെ സ്ഥലത്തിന്റെ രേഖകള്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയത്.

എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ യു.വി ജോസ്, എന്നിവുരുടെ സാന്നിധ്യത്തിലാണ് രേഖകള്‍ കൈമാറിയത്. ജില്ലയില്‍ ആദ്യമായാണ് ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി ലഭിക്കുന്നതെന്നും കൂടുതല്‍ ആളുകള്‍ ഈ മാര്‍ഗം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിന്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് ഭൂമി ഉപയോഗിക്കണമെന്നാണ് അനില്‍ കുമാറിന്റെ അഭ്യര്‍ഥന.

Anil Kumar

ഭൂരഹിതരും ഭവനരഹിതരുമായ ആളുകളെ സഹായിക്കാനുളള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഭൂമി കൈമാറുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇവിടെ നിര്‍മ്മിക്കുന്ന വീട് വില്‍ക്കാന്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എ.ഡി.എം ടി ജനില്‍കുമാര്‍, തഹസില്‍ദാര്‍ അനിതകുമാരി, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+